
ഫൈസർ വാക്സിൻ |Photo:AFP
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍ സമര്‍പ്പിച്ച അപേക്ഷ പിന്‍വലിച്ചു. ബുധനാഴ്ച രാജ്യത്തെ ഡ്രഗ്സ് റഗുലേറ്ററുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അപേക്ഷ പിന്‍വലിക്കാനുള്ള തീരുമാനമെന്ന് കമ്പനി അറിയിച്ചു.
കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് ആദ്യം അപേക്ഷ നല്കിയ കമ്പനി ഫൈസറായിരുന്നു. ഇന്ത്യയ്ക്ക് ആവശ്യമായ കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അടിയന്തര ഉപയോഗത്തിന് വീണ്ടും അപേക്ഷ നല്‍കുമെന്നും ഫൈസര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് വാക്സിന്റെ ഉപയോഗത്തിനായി ഫൈസര്‍ അനുമതി തേടിയത്. എന്നാല്‍, ഇതിനുശേഷം അനുമതി തേടിയ കോവാക്സിന്, കോവിഷീല്‍ഡ് എന്നീ രണ്ട് കോവിഡ് വാക്സിനുകള്‍ക്ക് ജനുവരിയില്‍ ഇന്ത്യ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.
സുരക്ഷയെക്കുറിച്ചറിയാന്‍ പ്രാദേശികതലത്തില്‍ വാക്സിന് പരീക്ഷണം നടത്താതെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാനുള്ള ഫൈസറിന്റെ അപേക്ഷ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റേര്‍ഡ് കോണ്ട്രോള് ഓര്‍ഗൈനേഷന്‍ നിരസിച്ചതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
content highlights: Pfizer withdraws application for emergency use of its Covid-19 vaccine in India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..