ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന് നേരിട്ട് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതില്‍ ഫൈസര്‍, മൊഡേണ വാക്‌സിന്‍ ഉല്പാദകര്‍ വിസമ്മതമറിയിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. കേന്ദ്രസര്‍ക്കാരുമായി മാത്രമേ നേരിട്ട് വില്പന നടത്തൂവെന്ന് വാക്‌സിന്‍ കമ്പനികള്‍ അറിയിച്ചതായും കെജ് രിവാള്‍ പറഞ്ഞു. 

'ഫൈസറുമായും മൊഡേണയുമായും വാക്‌സിനുവേണ്ടി ഞാങ്ങള്‍ സംസാരിച്ചു. എന്നാല്‍ രണ്ടു ഉല്പാദകരും വാക്‌സിന്‍ നേരിട്ട് ഞങ്ങള്‍ക്ക് വില്‍ക്കുന്നതിന് വിസമ്മതമറിയിച്ചു. കേന്ദ്രസര്‍ക്കാരുമായി മാത്രമേ നേരിട്ട് ഇടപാട് നടത്തൂവെന്നാണ് ഇവര്‍ പറഞ്ഞത്. വാക്‌സിന്‍ ഇറക്കുമതി ചെയ്ത് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന് ഞങ്ങള്‍ കേന്ദ്രത്തോട് അഭ്യര്‍ഥിക്കുകയാണ്.' കെജ്‌രിവാള്‍ പറഞ്ഞു.

 

Content Highlights:Pfizer and Moderna refused to sell vaccines to the state government