രാജ്യത്ത് അശാന്തി പടര്‍ത്തുന്നതിന് PFI-ക്ക് വന്‍ പദ്ധതി, കേരളംപോലും നിരോധനം ആവശ്യപ്പെട്ടു- ഫഡ്‌നവിസ്


ദേവേന്ദ്ര ഫഡ്‌നവിസ്| Photo: ANI

ന്യൂഡല്‍ഹി: രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കുന്നതിന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വമ്പന്‍ പദ്ധതികളാണ് ആസൂത്രണം ചെയ്തതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്. പിഎഫ്‌ഐക്കെതിരെ രാജ്യവ്യാപകമായി നടന്ന റെയ്ഡിന്റെ പശ്ചാത്തലത്തില്‍ നാഗ്പുര്‍ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പിഎഫ്‌ഐ ഇപ്പോള്‍ ഒരു പുതിയ പ്രവര്‍ത്തനരീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കകത്ത് അശാന്തി ഉണ്ടാക്കാന്‍ വന്‍പദ്ധതികളാണ് അവര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തികൊണ്ടിരുന്നത്', ഫഡ്‌നവിസ് പറഞ്ഞു.

എന്‍ഐഎയുടെയും എടിഎസിന്റെയും പക്കല്‍ മതിയായ രേഖകളും തെളിവുകളും ഉണ്ടെന്നാണ് പിഎഫ്‌ഐക്കെതിരായ നടപടി കാണിക്കുന്നത്. കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ അന്വേഷണം നടത്തിവരികയാണ്. അടുത്ത കാലത്ത് കേരള സര്‍ക്കാര്‍ പോലും പിഎഫ്‌ഐ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി പറഞ്ഞു.

എന്‍ഐഎയും ഇഡിയും രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ മഹാരാഷ്ട്രയില്‍ 12 ഇടങ്ങളില്‍ നിന്നായി 20 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്.


Content Highlights: PFI has massive plans to trigger unrest in India- Fadnavis


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented