ന്യൂഡല്‍ഹി: രാജ്യത്ത് ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനത്തിനെതിരെ കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഞായറാഴ്ച പെട്രോള്‍ പമ്പുകള്‍ അടയ്ക്കരുതെന്നും തീരുമാനം ജനങ്ങള്‍ക്ക് അസൗകര്യം ഉണ്ടാക്കുന്നതാണെന്നും മന്ത്രാലയം അറിയിച്ചു. 

ഇന്ധനം ലാഭിക്കാനാണ് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചത്. അല്ലാതെ പമ്പുകള്‍ അടച്ചിടാനല്ലെന്നും മന്ത്രാലയം പറയുന്നു. മാത്രമല്ല പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനം പ്രമുഖ സംഘടനകള്‍ അംഗീകരിക്കുന്നില്ലെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ പറഞ്ഞു. 

മെയ് 14 മുതല്‍ ഞായറാഴ്ച പമ്പുകള്‍ അടച്ചിടാനാണ് ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പമ്പുടമകളുടെ സംഘടന തീരുമാനിച്ചിരുന്നത്. കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളെയാണ് തീരുമാനം ബാധിക്കുക. ഇതോടെയാണ് നീക്കത്തിനെതിരെ മന്ത്രാലയം രംഗത്ത് വന്നത്.