ന്യൂഡല്‍ഹി: അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ധന വില കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. 

'യുഎസ്സില്‍ അടുത്തിടെയുണ്ടായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്ധന വിലയില്‍ വലിയ വര്‍ധനവുണ്ടായിരുന്നു. അതിനു ശേഷം അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുറഞ്ഞാല്‍ അത് ഇവിടെയും പ്രതിഫലിക്കും', മന്ത്രി അറിയിച്ചു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വിലയില്‍ ഇടിവ് കാണിച്ചു തുടങ്ങിയിട്ടുണ്ട്. നികുതി വരുമാനം ക്ഷേമപദ്ധതികള്‍ക്കും വികസനപ്രനര്‍ത്തനങ്ങള്‍ക്കും അവശ്യമായതുകൊണ്ടു തന്നെ ഇന്ധവിലയില്‍ നികുതിയിളവ് പ്രതീക്ഷിക്കരുതെന്നും മന്ത്രി പറഞ്ഞു.

'ശുദ്ധമായ വെള്ളവും, നല്ല റോഡും, നല്ല വിദ്യാഭ്യാസവും വേണ്ടേ' എന്നായിരുന്നു നികുതിയിളവിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞത്.

പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയുടെ പരിധിയില്‍ ഉടന്‍ വരുമെന്നും മന്ത്രി പറഞ്ഞു