പ്രതീകാത്മ ചിത്രം| ഫോട്ടോ: അഖിൽ ഇ.എസ്
മുംബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നു. ഡീസല്‍ വിലയും തൊട്ടുപിന്നാലെ കുതിക്കുകയാണ്. പെട്രോള്‍ വില മുംബൈയില്‍ ഇന്ന് 100 കടന്നു. നഗരത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പെട്രോള്‍ വില 100 കടക്കുന്നത്. പെട്രോളിന് 26 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിച്ചത്. ഒരു ലിറ്റര്‍ പെട്രോളിന് മുംബൈയില്‍ 100.19 രൂപയാണ് വില
ഒരു മാസത്തിനിടെ പതിനഞ്ചാം തവണയാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടാകുന്നത്.
ഡല്‍ഹിയില്‍ പെട്രോള്‍ വില 93.94 രൂപയായി വര്‍ദ്ധിച്ചപ്പോള്‍ കൊല്‍ക്കത്തിയല്‍ 93.97 രൂപയ്ക്കാണ് പെട്രോള്‍ വില്‍ക്കുന്നത്. ചെന്നൈയില്‍ പെട്രോള്‍ വില 95.51 രൂപയായി. രാജ്യത്ത് മെയ് മാസത്തില്‍ ഡീസലിന്റെ വിലയും കുത്തനെ ഉയര്‍ന്നു. ഒരു ലിറ്റര്‍ ഡീസലിന് 84.89 രൂപയാണ് ഡല്‍ഹിയില്‍ മുംബൈയില്‍ 91.17 രൂപയും കൊല്‍ക്കത്തയില്‍ 87.74 രൂപയും ചെന്നൈയില്‍ 89.65 രൂപയുമാണ് വില.
രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പെട്രോള്‍ വില ഇതിനകം 100 രൂപ കടന്നിരുന്നു. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും വില കൂടിയത് രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ ജില്ലയിലാണ്.
കേരളത്തിലും പെട്രോള്‍ വില സെഞ്ച്വറിയിലേക്ക് കുതിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോളിന് 95.92 രൂപയും ഡീസലിന് 91.23 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ 95.04 രൂപ പെട്രോളിനും ഡീസലിന് 89.46 രൂപയുമാണ് വില.
Content Highlight: Petrol price past Rs 100 in Mumbai
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..