ആരോടും ചോദിക്കാതെ നികുതി കൂട്ടി, ഇപ്പോള്‍ കുറയ്ക്കാന്‍ പറയുന്നു; കേന്ദ്രത്തിനെതിരേ തമിഴ്‌നാട്


പി.ത്യാഗരാജൻ, നിർമല സീതാരാമൻ | Photo: twitter.com/ptrmadurai & twitter.com/nsitharaman

ചെന്നൈ: സംസ്ഥാനങ്ങളോട് പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാന്‍ അഭ്യര്‍ഥിച്ച കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് ധനമന്ത്രി പി. ത്യാഗരാജന്‍. സംസ്ഥാനങ്ങളോട് ചോദിക്കാതെ കേന്ദ്രം നികുതി വര്‍ധിപ്പിച്ചശേഷം ഇപ്പോള്‍ അത് കുറയ്ക്കുമ്പോള്‍ സംസ്ഥാനങ്ങളോടും നികുതി കുറയ്ക്കാന്‍ അഭ്യര്‍ഥിക്കുകയാണെന്നും ഇത് ഫെഡറലിസമാണോയെന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.

'2014 മുതല്‍ ഒരു സംസ്ഥാനത്തിന്റെയും അഭിപ്രായം ചോദിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ ലിറ്ററിന് 23 രൂപയും ഡീസല്‍ ലിറ്ററിന് 29 രൂപയും കേന്ദ്രനികുതി വര്‍ധിപ്പിച്ചത്. ഇപ്പോള്‍ അവര്‍ വര്‍ധിപ്പിച്ചതിന്റെ 50 ശതമാനം കുറച്ചിരിക്കുന്നു. അവര്‍ സംസ്ഥാനങ്ങളോടും നികുതി കുറയ്ക്കാന്‍ അഭ്യര്‍ഥിക്കുകയാണ്. ഇതാണോ ഫെഡറിലിസം' എന്നായിരുന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് അദ്ദേഹത്തിന്റെ ചോദ്യം.

കേന്ദ്രസര്‍ക്കാര്‍ 2021 നവംബറില്‍ പെട്രോളിന്റെയും ഡീസലിന്റെയും തീരുവ കുറയ്ക്കുന്നതിന് മുമ്പേ 2021 ഓഗസ്റ്റില്‍ ഡി.എം.കെ. സര്‍ക്കാര്‍ പെട്രോളിന്റെ വാറ്റ് കുറച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരത്തില്‍ നികുതി കുറച്ചതോടെ തമിഴ്‌നാട്ടില്‍ പെട്രോള്‍ ലിറ്ററിന് മൂന്ന് രൂപ കുറഞ്ഞെന്നും ഇത് ജനങ്ങള്‍ക്ക് ആശ്വാസകരമായെന്നും അന്ന് നികുതി കുറച്ചതോടെ വര്‍ഷം 1160 കോടി രൂപയാണ് സംസ്ഥാനത്തിന്റെ നഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2006-11 കാലഘട്ടത്തിലും സാധാരണ ജനങ്ങള്‍ക്കുവേണ്ടി ഡി.എം.കെ. സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞദിവസമാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്. പെട്രോള്‍ ലിറ്ററിന് എട്ടുരൂപയും ഡീസല്‍ ലിറ്ററിന് ആറുരൂപയുമാണ് എക്‌സൈസ് തീരുവ കുറച്ചത്. ഇതോടെ പെട്രോള്‍ വില ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. കേന്ദ്രത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനങ്ങളും നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്നും മന്ത്രി അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

Content Highlights: petrol diesel excise tax tamilnadu minister p thiaga raja against union government

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Cliff House

1 min

ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു

Jun 26, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022

Most Commented