ചെന്നൈ: എ.ഐ.ഡി.എം.കെ വിമത നേതാവ് ടി.ടി.വി ദിനകരന്റെ കാറിന് നേരെ പെട്രോള്‍ ബോംബേറ്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാര്‍ ഡ്രൈവര്‍ക്കും സ്വകാര്യ ഫോട്ടോഗ്രാഫര്‍ക്കുമാണ് പരിക്കേറ്റത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു കാർ. ദിനകരൻ കാറിലുണ്ടായിരുന്നില്ല. 

എ.ഐ.ഡി.എം.കെയുടെ ഉള്ളിലുള്ള കലാപങ്ങളാണ് അക്രമത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്.ബോംബെറിഞ്ഞവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം പുരോഗമിക്കുന്നു.