‘ഓപ്പറേഷന്‍ താമര’ അവസാനിപ്പിച്ചാല്‍ പെട്രോള്‍ ഡീസല്‍ വില കുറയും- അതിഷി


Photo: PTI File Photo

ന്യൂഡല്‍ഹി: പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എം.എല്‍.എമാരെ വലവിശീപ്പിടിക്കുന്ന ‘ഓപ്പറേഷന്‍ താമര’യെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ സിബിഐ ഡയറക്ടറെ കാണുമെന്ന് പാര്‍ട്ടി നേതാവ്‌ അതിഷി മര്‍ലേന. ഇന്ധന വില വര്‍ധനവിലൂടെ ലഭിക്കുന്ന പണം ബി.ജെ.പി. ‘ഓപ്പറേഷന്‍ താമര’യ്ക്കാണ് ഉപയോഗിക്കുന്നതെന്നും ഇത് അവസാനിപ്പിച്ചാല്‍ ഇന്ധന വില കുറയുമെന്നും അവര്‍ പറഞ്ഞു.

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധനവിലൂടെ ലഭിക്കുന്ന പണം ‘ഓപ്പറേഷന്‍ താമര’യ്ക്കാണ് ഉപയോഗിക്കുന്നത്. ‘ഓപ്പറേഷന്‍ താമര’യ്ക്ക് വേണ്ടി ബി.ജെ.പി. 6300 കോടി രൂപയാണ് വിനിയോഗിച്ചത്. എവിടെനിന്നാണ് ബി.ജെ.പിക്ക് ഇത്ര അധികം പണം ലഭിക്കുന്നതെന്നും അവര്‍ ചോദിച്ചു.

ഏതെങ്കിലും സംസ്ഥാനത്ത് ബി.ജെ.പിക്ക് ഭരണം നഷ്ടമായാല്‍ ‘ഓപ്പറേഷന്‍ താമര’ ആരംഭിക്കുമെന്നും സിബിഐയേയും ഇഡിയേയും ഉപയോഗിച്ച് എം.എല്‍.എമാരെ ബുദ്ധിമുട്ടിലാക്കുമെന്നും അവര്‍ ആരോപിച്ചു. സ്വന്തം പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ ചേരാന്‍ എംഎല്‍എമാര്‍ക്ക് പണവും കേസ് പിന്‍വലിക്കാമെന്ന വാഗ്ദാനവും നല്‍കുമെന്നും അതിഷി ആരോപിച്ചു.

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ ബിജെപി അട്ടിമറിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചിരുന്നു. ഗോവ, അസം, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാര്‍, അരുണാചല്‍ പ്രദേശ്, മണിപ്പുര്‍, മേഘാലയ സര്‍ക്കാരുകളെ മറിച്ചിട്ട ശേഷം ഡല്‍ഹിയില്‍ എത്തിയിരിക്കുകയാണെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. കഴിഞ്ഞവര്‍ഷങ്ങളില്‍ ബി.ജെ.പി. 277 എം.എല്‍.എമാരെ വിലക്ക് വാങ്ങിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Content Highlights: Petrol and diesel prices will fall if BJP stops 'Operation Lotus', says AAP’s Atishi Marlena


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented