സുപ്രീംകോടതി |ഫോട്ടോ:മാതൃഭൂമി
ന്യൂഡല്‍ഹി: ഇഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടിയ തീരുമാനം നിയമ വിരുദ്ധമാണെന്ന് അമിക്കസ്‌ക്യുറി കെ.വി വിശ്വനാഥന്‍. വിനീത് നാരായണ്‍, കോമണ്‍ കോസ് കേസുകളിലെ ഉത്തരവുകള്‍ക്ക് വിരുദ്ധമാണ് കാലാവധി നീട്ടല്‍ എന്നും അമിക്കസ് ക്യുറി സുപ്രീം കോടതിയില്‍ വ്യക്തമാക്കി. കാലാവധി നീട്ടിയതിനെതിരായ വിവിധ ഹര്‍ജികളില്‍ മാര്‍ച്ച് 21 ന് വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.
സിവിസി നിയമത്തില്‍ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ആണ് എസ് കെ മിശ്രയുടെ കാലാവധി നീട്ടിയത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. എന്നാല്‍ ഈ വാദം നില നില്‍ക്കില്ലെന്ന് അമിക്കസ് ക്യുറി സുപ്രീംകോടതിയെ അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെയുള്ള അന്വേഷണം തടയലാണ് സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടിയതിന് എതിരായ ഹര്‍ജിയുടെ ലക്ഷ്യമെന്ന് സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
2018 ലാണ് സഞ്ജയ് കുമാര്‍ മിശ്രയെ ഇഡി ഡയറക്ടായി ആദ്യം നിയമിക്കുന്നത്. ആ കാലാവധി 2020 നവംബറില്‍ അവസാനിച്ചിരുന്നു. 2020 മെയ് മാസം എസ് കെ മിശ്രയ്ക്ക് 60 വയസ് പൂര്‍ത്തിയായിരുന്നു. 2020 നവംബര്‍ പതിമൂന്നിന് ഇഡി ഡയറക്ടറുടെ കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി ഉയര്‍ത്തി വിജ്ഞാപനം ഇറക്കി. വിജ്ഞാപനം സുപ്രീം കോടതി ശരിവച്ചെങ്കിലും മിശ്രയ്ക്ക് ഇനി കാലാവധി നീട്ടരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് ശേഷം ഇഡി ഡയറക്‌റാരുടെ കാലാവധി അഞ്ച് വര്‍ഷം വരെ നീട്ടാന്‍ അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് കേന്ദ്രം പുറത്തിറക്കി.
ഇതിനെ ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് നേതാക്കളായ ഡോ ജയാ ഠാക്കൂര്‍, രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ ആദ്യം അമിക്കസ് ക്യുറിയുടെ വാദം കേള്‍ക്കണമെന്നും ഹര്‍ജിക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.
Content Highlights: Petition against ED chief's third extension given in political interest, SC told


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..