സുപ്രീം കോടതി | ചിത്രം: മാതൃഭൂമി
ന്യൂഡല്‍ഹി: 10, 12 ക്ലാസുകളിലേക്ക് സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്ഥാന ബോർഡുകൾ എന്നിവ നടത്തുന്ന ഓഫ്‌ലൈൻ പരീക്ഷകൾക്ക് എതിരായ ഹർജി നാളെ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനം. ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.
കോവിഡ് മഹാമാരിയെ തുടർന്ന് ക്ലാസുകൾ മുടങ്ങിയതിനാൽ സിലബസ് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല എന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് പദ്മനാഭൻ കോടതിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ ഓഫ്‌ലൈൻ പരീക്ഷ പ്രായോഗികമല്ലെന്നാണ് ഹർജിക്കാരുടെ വാദം.
കഴിഞ്ഞ അധ്യയന വർഷത്തിൽ ഓഫ്‌ലൈൻ പരീക്ഷ റദ്ദാക്കി മൂല്യനിർണയത്തിന് പ്രത്യേക സ്‌കീം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ വർഷവും സമാനമായ ഉത്തരവ് കോടതിയിൽ നിന്ന് ഉണ്ടാകണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന അനുഭ ശ്രീവാസ്തവ സഹായ് ആണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
Content Highlights: The petition against conducting the 10th and 12th class exams offline will be considered tomorrow


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..