Photo-AFP
ന്യൂഡല്‍ഹി: അനധികൃത കൈയേറ്റക്കാര്‍ക്കെതിരായ നടപടികളുടെ പേരില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ബുള്‍ഡോസറുകളുമായെത്തി ആളുകളെ വീടുകളില്‍നിന്ന് ഒഴിപ്പിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി. രാത്രിയും പുലര്‍ച്ചെയും ഒഴിപ്പിക്കല്‍ നടപടി നടത്തി ആളുകളെ ഭവനരഹിതരാക്കരുതെന്നും ഡല്‍ഹി ഹൈക്കോടതി, ഡല്‍ഹി വികസന അതോറിറ്റിയോട് നിര്‍ദേശിച്ചു.
ഷകര്‍പുര്‍ ചേരി യൂണിയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജി സുബ്രമണ്യം പ്രസാദ് ഈ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ വര്‍ഷം മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ വികസന അതോറിറ്റിയുടെ ഉദ്യോഗസ്ഥര്‍ എത്തി തങ്ങളുടെ മുന്നൂറോളം ചേരികള്‍ പൊളിച്ചുനീക്കിയെന്ന് യൂണിയന്റെ അഭിഭാഷകര്‍ ഹൈക്കോടതിയെ അറിയിച്ചു. ഷകര്‍പുര്‍ ചേരിയില്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് യൂണിയന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ആളുകളെ ഒഴിപ്പിച്ച് ചേരികള്‍ പൊളിക്കുന്നതിനുമുമ്പ് അവര്‍ക്ക് ബദല്‍ താമസ സൗകര്യം ഒരുക്കാന്‍ സമയം അനുവദിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഡല്‍ഹി അര്‍ബന്‍ ഷെല്‍റ്റര്‍ ഇമ്പ്രൂവ്‌മെന്റ് ബോര്‍ഡുമായി കൂടി ആലോചന നടത്തി മാത്രമേ ചേരികള്‍ പൊളിക്കാവൂ എന്നും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു.
Content Highlights: Persons Cannot Be Evicted With "Bulldozer" At Their Doorstep Without Any Notice-Delhi High Court
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..