ഒരു മതക്കാരെ മതചിഹ്നം ധരിക്കാന്‍ അനുവദിക്കുന്നത് മതേതരത്വത്തിന് വിരുദ്ധം- ജ. ഹേമന്ദ് ഗുപ്ത


ബി.ബാലഗോപാല്‍/മാതൃഭൂമി ന്യൂസ് 

ബെംഗളൂരുവിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്(ഫയൽഫോട്ടോ):കടപ്പാട്:www.pics4news.com

ന്യൂഡല്‍ഹി: മതേതരത്വം രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരു പോലെ ബാധകമാണെന്നും ഒരു മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രം മതചിഹ്നങ്ങള്‍ ധരിക്കാന്‍ അനുവദിക്കുന്നത് മതേതരത്വത്തിന് എതിരാണെന്നും കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച് കൊണ്ട് ജസ്റ്റിസ് ഹേമന്ത് ഗുപ്ത വ്യക്തമാക്കി. ക്ലാസ് മുറികളില്‍ മതാചാരങ്ങള്‍ നടപ്പാക്കാന്‍ കുട്ടികള്‍ക്ക് അവകാശം ഇല്ലെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത വ്യക്തമാക്കി.

മതേതര പ്രവര്‍ത്തനങ്ങളില്‍ മതത്തിന്റെ ഇടപെടല്‍ അനുവദനീയമല്ലെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിധിയില്‍ വ്യക്തമാക്കി. മതം, പൗരന്റെ സ്വകാര്യമായ കാര്യമാണ്. സര്‍ക്കാറിന്റെ മതേതര സ്‌കൂളുകളില്‍ സ്ഥാനം ഇല്ല. ക്ലാസ് മുറികളില്‍ ഒഴികെ ഇഷ്ടമുള്ള മതത്തിലെ ആചാരങ്ങള്‍ നടപ്പാക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കുണ്ട്. എന്നാല്‍ ക്ലാസ് മുറികളില്‍ അതിന് സ്വാതന്ത്ര്യമില്ല. അതിനാല്‍ തന്നെ സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കിയ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവില്‍ തെറ്റില്ല.

ഭാവി ഉദ്യമങ്ങള്‍ക്ക് പൗരനെ പരിശീലിപ്പിക്കുന്ന നേഴ്‌സറികളാണ് സ്‌കൂളുകള്‍. അവിടെ നിഷ്‌കര്‍ഷിക്കുന്ന യൂണിഫോം ധരിക്കാതിരിക്കുന്നതിന് അനുമതി നല്‍കിയാല്‍ പിന്നെ എന്ത് അച്ചടക്കമാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. സാമ്പത്തികം, മതം, ജാതി എന്നിവ മൂലമുണ്ടാകുന്ന വ്യത്യാസങ്ങള്‍ തിരിച്ച് അറിയാതിരിക്കാന്‍ ആണ് യൂണിഫോം നിര്‍ബന്ധം ആക്കിയിരിക്കുന്നത്. യൂണിഫോം മതേതര കാഴ്ചപ്പാട് ഉണ്ടാക്കാന്‍ വേണ്ടി കൂടി ഉള്ളതാണ്. സ്‌കൂളിന് പുറത്ത് വിദ്യാര്‍ഥികള്‍ക്ക് ഹിജാബ് ധരിക്കുന്നതില്‍ വിലക്കില്ലെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത ചൂണ്ടിക്കാട്ടി.ഹിജാബിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിക്കും സ്‌കൂളുകളില്‍ സര്‍ക്കാര്‍ പ്രവേശനം നിഷേധിക്കുന്നില്ല. യൂണിഫോം ധരിക്കുന്നതുകൊണ്ട് സ്‌കൂളില്‍ വിദ്യാര്‍ഥി എത്തുന്നില്ലെങ്കില്‍ അത് അവരുടെ വ്യക്തിപരമായ തീരുമാനം ആണ്. അത് വിദ്യാഭ്യാസം നിഷേധിക്കലായി കണക്കാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 19(1) (എ) അനുച്ഛേദ പ്രകാരമുള്ള ആവിഷ്‌കാര സ്വതതന്ത്ര്യത്തിന്റെ പരിധിയില്‍ ഹിജാബ് ധരിക്കല്‍ വരില്ലെന്നും ജസ്റ്റിസ് ഗുപ്ത വ്യക്തമാക്കി.

ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിന്റെ അനിവാര്യമായ മതാചാരമല്ലെന്ന ഹൈക്കോടതിയുടെ കണ്ടെത്തല്‍ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ശരിവച്ചു. ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലുകളെല്ലാം തള്ളി കൊണ്ടാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ വിധി.

Content Highlights: Permitting One Community to wear their Symbols Would Be Antithesis To Secularism- Hemant Gupta


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented