ന്യൂഡല്‍ഹി:  ജനവരി ഏഴിന്‌ ഉത്പാദിപ്പിച്ച പെപ്‌സി ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു. ഫംഗസ് വളര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. ബി.എന്‍ 5414ബി.ഒ.7 എ.എസ് ബാച്ച് നമ്പറിലുള്ള മുഴുവന്‍ ബോട്ടിലുകള്‍ക്കും നിരോധനം ബാധകമാണ്.

ഡല്‍ഹിയിലെ ആര്‍മി കാന്റീനില്‍ നിന്ന് ഒരു യുവതി വാങ്ങിയ പെപ്‌സി ബോട്ടിലിലാണ് ഫംഗസ് കണ്ടത്തിയത്. ബോട്ടിലിലെ പെപ്‌സിക്കുള്ളില്‍ നിറം മാറ്റം ശ്രദ്ധയില്‍  പെട്ടതോടെ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. പരിശോധനയില്‍ ഇതില്‍ ഫംഗസ് വളര്‍ച്ച കണ്ടെത്തുകയായിരുന്നു.

ഇതോടെ പരിശോധനാ ഫലമടക്കം യുവതി ഭക്ഷ്യസുരക്ഷാ കമ്മീഷന് പരാതി നല്‍കുകയായിരുന്നു. പരാതി പരിഗണിച്ചാണ് ജനവരി എഴിന് ഉത്പാദിപ്പിച്ച മുഴുവന്‍ ബോട്ടിലിനും കമ്മീഷന്‍ നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.