വജ്രം തേടി ആളുകളുടെ ഒഴുക്ക്, ഭാഗ്യം പരീക്ഷിച്ച് കൂട്ട കുഴിക്കല്‍, പൊറുതിമുട്ടി നാട്ടുകാരും പോലീസും


പ്രതീകാത്മക ചിത്രം | Photo:AFP

ഭോപ്പാല്‍: അയല്‍ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ നിന്നുപോലും ജനക്കൂട്ടം ഒഴുകിയെത്തുകയാണ്‌ മധ്യപ്രദേശിലെ പന്ന ജില്ലയിലെ അണക്കെട്ട് നിര്‍മ്മാണസ്ഥലത്തേക്ക്‌.. നിര്‍മ്മാണ ജോലി നടക്കുന്നതിനിടെ ഇവിടെ നിന്ന് ഒരാള്‍ക്ക്‌ വജ്രം കിട്ടിയെന്ന്‌ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പ്രദേശത്തേക്ക്‌ ആളുകളുടെ ഒഴുക്ക് തുടങ്ങിയത്‌.

ഒന്നും രണ്ടുമല്ല ആയിരക്കണക്കിന് ആളുകളാണ് പണിയായുധങ്ങളുമായി എത്തി കുഴിച്ച് ഭാഗ്യം പരീക്ഷിക്കുന്നത്. കോടികള്‍ വിലമതിക്കുന്ന വജ്രം ഒരു തൊഴിലാളിക്ക് ലഭിച്ചുവെന്ന് അറിഞ്ഞാണ് യുപിയില്‍ നിന്ന് വന്ന് കുഴിച്ച് നോക്കുന്നതെന്ന് രാജ്കുമാര്‍ ഗോണ്ട് എന്ന് തൊഴിലാളി പറഞ്ഞു. ഡാമിന്റെ പണി തീരുന്നതോടെ പ്രദേശം വെള്ളത്തില്‍ മുങ്ങും. അതിന് മുമ്പ് ഭാഗ്യപരീക്ഷണത്തിന്റെ തിരക്കാണ്

റുഞ്ച് നദിയുടെ കുറുകെ എട്ട് കിലോമീറ്റര്‍ നീളത്തിലാണ് ഡാം പണിയുന്നത്. 12000 ഹെക്ടര്‍ സ്ഥലത്ത് കൃഷിക്കായി വെള്ളം എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ഡാം പണിയുന്നത്‌. സ്ഥലം ജലവിഭവ വകുപ്പിനു കീഴിലുള്ളതാണെന്നും 2.5 അടി വരെ പൊതുജനങ്ങള്‍ക്ക് കുഴിക്കാമെന്നും അധികാരികള്‍ വ്യക്തമാക്കി.

ജനുവരി 2021-നുശേഷം 77.72 കാരറ്റ് വജ്രം പന്നയില്‍ നിന്നും കണ്ടെത്തിയിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം കണ്ടെത്തിയതില്‍ വച്ച്‌ ഏറ്റവും കുറവാണിത്. പാട്ടത്തിനു നല്‍കിയിട്ടുള്ള ആഴം കുറഞ്ഞ ഖനികളുമുള്ള പ്രദേശമാണ് പന്ന.

ആയിരക്കണക്കിനാളുകള്‍ ഉപകരണങ്ങളുമായി സ്ഥലത്തേക്കെത്തുന്നത് ക്രമസമാധാനം തകരാറിലാക്കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഒറ്റ രാത്രി കൊണ്ട് 100 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തതായും ജനങ്ങള്‍ പിന്തിരിയാന്‍ തയ്യാറാകുന്നില്ലെന്നും പോലീസ് ഓഫീസര്‍ കല്യാണി വെര്‍ക്കടെ കൂട്ടിച്ചേര്‍ത്തു.

മറ്റു സ്ഥലങ്ങളില്‍ കുഴിക്കണമെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനുമതി ആവശ്യമാണ്. എന്നാല്‍ ഇവിടെയതില്ല എന്നതാണ് ജനങ്ങളെ ഭാഗ്യപരീക്ഷണത്തിന് പന്നയിലേക്ക് ആകര്‍ഷിക്കുന്നത്. പുറംനാടുകളില്‍ നിന്നും വരുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട് സ്ഥലവാസികള്‍. തങ്ങള്‍ വര്‍ഷങ്ങളായി സംരക്ഷിച്ചു പോരുന്ന പ്രകൃതി അന്യര്‍ വന്ന് ചൂഷണം ചെയ്യുന്നതിനാലാണിതെന്ന് പ്രദേശവാസി വിഷു ഗോണ്ഡ് പറഞ്ഞു.

പ്രശ്‌നം കലക്ടറെ അറിയിച്ചതായി പന്ന ഡയമണ്ട് ഓഫീസര്‍ രവി പട്ടേല്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഉത്തരവിനനുസരിച്ച് മുന്നോട്ട് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: People throng dam site in Madhya Pradesh’s Panna looking for diamonds


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented