മഹാരാഷ്ട്രയില്‍ വെള്ളപ്പൊക്കം; നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു


കോലാപ്പൂർ ജില്ലയിൽ പ്രളയത്തിൽ മുങ്ങിയ പ്രദേശം | ഫോട്ടോ: പി.ടി.ഐ

മുംബൈ: ശക്തമായ മഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും തുടരുന്ന മഹാരാഷ്ട്രയില്‍ വെള്ളം കയറിയ നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. ജലനിരപ്പ് ഉയർന്നതിനെ തുടര്‍ന്ന് ദേശീയ പാതകളിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിടുകയാണ്.

വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സംഗ്ലീവാഡി ഗ്രാമത്തില്‍ നിരവധി ആളുകള്‍ മേല്‍ക്കൂരകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളേയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

സംഗ്ലിയും കാനേഗാവുമുള്‍പ്പെടെ മറ്റു ഗ്രാമങ്ങളിലും വെള്ളം കയറിയിരുന്നു. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെ വീഡിയോ എഎന്‍ഐ പുറത്തുവിട്ടു.

കൃഷ്ണാ നദിയില്‍ വെള്ളമുയര്‍ന്നതിനെത്തുടര്‍ന്ന് റോഡിലിറങ്ങിയ മുതല ജനങ്ങളില്‍ ഭീതിപരത്തി.

പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ആശുപത്രിച്ചിലവും സര്‍ക്കാര്‍ ഏറ്റെടുക്കും. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

Content Highlights: People take refuge on roofs in maharashtra floods

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented