റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഓടുന്ന യാത്രക്കാർ
ബുക്‌സര്‍: ബീഹാറിലെ ബുക്‌സര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ട്രെയിന്‍ കയറാനായി എത്തിയ ആളുകള്‍ കൂട്ടത്തോടെ റെയില്‍വേ സ്‌റ്റേഷന് പുറത്തേക്ക് ഓടുന്നു. ചിലര്‍ ട്രോളി ബാഗും ലെഗേജും എടുത്ത് ഓടുമ്പോള്‍ മറ്റു ചിലര്‍ കൈകുഞ്ഞുങ്ങളെയും എടുത്താണ് ഓടുന്നത്. പ്രാണ ഭയത്തോടെയുള്ള ഈ ഓട്ടം കാണുമ്പോള്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബോംബ് ഭീഷണിയൊ മറ്റൊ ഉണ്ടായിരുന്നോ എന്ന് സംശയം തോന്നും. പക്ഷേ അതൊന്നുമല്ല കാര്യം.
ബീഹാറിലെ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ഈ കൂട്ടയോട്ടത്തിന് കാരണം കോവിഡ് ടെസ്റ്റാണ്. റെയില്‍വേ സ്റ്റേഷനില്‍ നടന്ന കോവിഡ് ടെസ്റ്റില്‍ നിന്ന് രക്ഷപ്പെടാനാണ് എല്ലാവരും കൂട്ടമായി പുറത്തേക്ക് ഓടിയത്.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് റെയില്‍വേ സ്റ്റേഷനില്‍ കോവിഡ് പരിശോധന ആരംഭിച്ചത്. കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ പല ഭാഗങ്ങളില്‍ നിന്നായി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ലക്ഷ്യം.
കോവിഡ് പരിശോധയ്ക്കായി റെയില്‍വേ സ്‌റ്റേഷനില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പ്രത്യേക കൗണ്ടറുകള്‍ തയ്യാറാക്കിയിരുന്നു. പരിശോധനയ്ക്കായി യാത്രക്കാരെ സമീപിച്ചപ്പോള്‍ ഇവര്‍ പരിഭ്രാന്തരായി ഓടുകയായിരുന്നു. ചിലര്‍ ആരോഗ്യ പ്രവര്‍ത്തകരോട് ക്ഷുഭിതരാകുകയും ചെയ്തു.
സംഭവ സമയത്ത് ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് യാത്രക്കാരെ നിയന്തിക്കാനുമായില്ല.
Content Highlight: People run out of Bihar railway Station to skip Covid Test
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..