
-
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിനിടയുണ്ടാക്കിയതിൽ പാരസിറ്റമോള്‍ കഴിച്ച് ശരീരോഷ്മാവ് താഴ്ത്തി വിദേശത്ത്നിന്നെത്തിയവരുമുണ്ടെന്ന് സൂചന
പാരീസില്‍ പഠിക്കുന്ന പെണ്‍കുട്ടി മാര്‍ച്ച് മധ്യത്തോടെയാണ് അവിടെ നിന്ന് ഡല്‍ഹിയിലെത്തിയത്. പാരീസില്‍ നിന്ന് വരുമ്പോള്‍ തന്നെ കടുത്ത പനിയുണ്ടായിരുന്നു എന്നാല്‍ പാരസിറ്റമോള്‍ കഴിച്ച് ശരീരോഷ്മാവ് കുറച്ചതിനാല്‍ വിമാനത്താവളത്തിലെ സ്ക്രീനിങ്ങില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
"പാരീസിലെ ഡോക്ടരാണ് പാരസിറ്റമോള്‍ കഴിച്ചാല്‍ പനി കുറയുമെന്ന് പറഞ്ഞത്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുമെന്ന് ഞാന്‍ അധികൃതരോട് പറഞ്ഞു. ഇല്ലായിരുന്നങ്കില്‍ സര്‍ക്കാര്‍ ക്വാറന്റൈനിലേക്ക് പോവേണ്ടി വന്നേനെ", അവര്‍ പറയുന്നു.
വിദേശത്ത് നിന്നെത്തിയിരുന്നവരില് പലരും പാരസിറ്റമോള്‍ കഴിച്ചിരുന്നെന്നാണ് വിമാനത്താവളത്തില്‍ നിയോഗിക്കപ്പെട്ട ആരോഗ്യപ്രവര്‍ത്തകരും പറയുന്നത്.
വിമാനത്താവളത്തില്‍ തെര്‍മല്‍ ഡിറ്റക്റ്റര്‍ ഉപയോഗിച്ച് പനിയുണ്ടോയെന്ന് പരിശോധിക്കുന്നത് രോഗികളെ ഐസോലേറ്റ് ചെയ്ത് രോഗ വ്യാപനം തയാനാണ്. എന്നാല്‍ പാരസിറ്റമോള്‍ കഴിച്ച് തെര്‍മല്‍ സ്ക്രീനിങ്ങില്‍ നിന്ന് രക്ഷപെട്ട ചിലരെങ്കിലും പിന്നീട് രോഗവ്യാപനത്തിന് വഴിവെക്കുകയായിരുന്നു.
content highlights: people returned from foreign countries consumed Paracetamol to bring body temperature down
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..