
ജാർഖണ്ഡ് ആരോഗ്യ മന്ത്രി | Photo: ANI
റാഞ്ചി: കേന്ദ്രസര്‍ക്കാരിന്റെ വാക്സിന് പദ്ധതിയെ വിമര്‍ശിച്ച് ജാര്‍ഖണ്ഡ് ആരോഗ്യ മന്ത്രി. രാജ്യത്തെ ജനങ്ങളെ ലാബിലെ എലികളാക്കരുതെന്ന് മന്ത്രി ബന്ന ഗുപ്ത പറഞ്ഞു.
രാഷ്ട്രീയ വ്യത്യാസങ്ങളും രാഷ്ട്രീയ ലക്ഷ്യങ്ങളും മനസ്സിലുണ്ടെങ്കിലും പൊതുജനാരോഗ്യവും രാജ്യക്ഷേമവും കണക്കിലെടുത്ത് കേന്ദ്രത്തിനൊപ്പം തങ്ങള്‍ നിലകൊളളുമെന്നും മന്ത്രി വ്യക്തമാക്കി.
പൊതുജനങ്ങള്‍ക്ക് ഏത് വാക്സിന് നല്‍കുന്നതിന് മുമ്പും കേന്ദ്ര സര്‍ക്കാര്‍ അതിന്റെ വിശ്വാസ്യതയും പ്രയോജനവും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും യഥാവിധിയുളള നടപടിക്രമങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്ത് ജനുവരി പതിനാറ് മുതലാണ് കോവിഡ് പ്രതിരോധ വാക്സിന് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ മൂന്നുകോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണിപ്പോരാളികള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കുന്നത്.
Content Highlights:People of this country should not be made lab rats: Jharkhand Health Minister
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..