Om Prakash Chautala |ANI
ന്യൂഡല്‍ഹി : ഹരിയാണയിലും പഞ്ചാബിലും കര്‍ഷക പ്രതിഷേധം കനക്കുന്നതിനിടയില്‍ കേന്ദ്രത്തിന് താക്കീതുമായി ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് ഓംപ്രകാശ് ചൗട്ടാല. ഇടക്കാല പൊതു തിരഞ്ഞെടുപ്പ് ഏത് സമയവും ഇന്ത്യയില്‍ നടക്കാമെന്നാണ് കേന്ദ്രത്തിന് ഇദ്ദേഹം താക്കീത് നല്‍കിയിരിക്കുന്നത്.
അധ്യാപകരെ നിയമവിരുദ്ധമായി നിയമിച്ച കേസില്‍ 2013 മുതല്‍ ജയിലില്‍ കഴിയുന്ന ഓം പ്രകാശ് ചൗട്ടാലയെ രണ്ടാഴ്ച മുമ്പാണ് വിട്ടയച്ചത്. കോവിഡ് മഹാമാരി മൂലം 2020 മാര്‍ച്ച് 26 മുതല്‍ ഇദ്ദേഹം പരോളിലായിരുന്നു.
ബിജെപിയുടെ തെറ്റായ നയങ്ങള്‍ കാരണം ഓരോ പൗരനും ദുഃഖിതരാണെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് താന്‍ തിരഞ്ഞെടുപ്പ പ്രവചനം മുമ്പ് നടത്തിയതെന്ന് ചൗട്ടാല പറഞ്ഞു.
"ബിജെപിയുടെ തെറ്റായ നയങ്ങള്‍ മൂലം രാജ്യത്തെ ഓരോ പൗരനും അസന്തുഷ്ടരാണ്. ഈ കണക്കിന് പോയാല്‍ ജനം 2024 വരെ കാക്കില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇടക്കാല തിരഞ്ഞെടുപ്പ് എപ്പോള്‍ വേണമെങ്കിലും നടക്കാം", ഓം പ്രകാശ് ചൗട്ടാല അഭിപ്രായപ്പെട്ടു
2021 ജനുവരിയില്‍ ഇദ്ദേഹത്തിന്റെ മകന് അഭയ് സിങ് ചൗട്ടാല കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാജിവെച്ചിരുന്നു. നിലവില്‍ ഐഎന്‍എല്‍ഡിക്ക് പാര്‍ലമെന്റിലോ ഹരിയാണ അസംബ്ലിയിലോ ഒറ്റ സീറ്റുപോലുമില്ല.
കാര്‍ഷിക നിയമത്തില്‍ പ്രതിഷേധം അറിയിച്ച് ഓംപ്രകാശ് ചൗട്ടാല 2020 ഡിസംബറില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
പ്രക്ഷോഭത്തിനിടെ നിരവധി കര്‍ഷകര്‍ക്ക് ജീവന് നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയ ചൗട്ടാല ഒന്നുകില്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നും അല്ലെങ്കില്‍ എല്ലാ യൂണിയനുകളും വിദഗ്ധരും സമ്മതിക്കുന്നതുവരെ അവ ഉപേക്ഷിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു
content highlights: People May Not Have to Wait for 2024, says Om prakash Chautala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..