പാകിസ്താനിലെ ജനങ്ങള്‍ അസന്തുഷ്ടര്‍, വിഭജനത്തെ ഓര്‍ത്ത് അവര്‍ ഖേദിക്കുന്നു- മോഹന്‍ ഭാഗവത് 


1 min read
Read later
Print
Share

മോഹൻ ഭാഗവത് | Photo: PTI

ഭോപ്പാല്‍: പാകിസ്താനിലെ ജനങ്ങള്‍ അസന്തുഷ്ടരാണെന്നും വിഭജനം തെറ്റായിരുന്നെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടെന്നും ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. ഭോപ്പാലില്‍ വിപ്ലവകാരി ഹേമു കാലാണിയുടെ ജന്മവാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഖണ്ഡഭാരതം സത്യമായിരുന്നെന്നും എന്നാല്‍ വിഭജിക്കപ്പെട്ട ഭാരതം, ഒരു ഭയാനക അനുഭവമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1947-ന് മുന്‍പ് അത് ഭാരതമായിരുന്നു. കടുംപിടിത്തംകൊണ്ട് ഭാരതത്തില്‍നിന്ന് പിരിഞ്ഞുപോയവര്‍ ഇപ്പോഴും സന്തോഷവാന്മാരാണോ? അവിടങ്ങളില്‍ ദുഃഖമാണ്, പാകിസ്താനെ സൂചിപ്പിച്ചുകൊണ്ട് മോഹന്‍ ഭാഗവത് പറഞ്ഞു.

പാകിസ്താനിലെ ജനങ്ങള്‍ ഇപ്പോള്‍ പറയുന്നത് ഭാരതവിഭജനം തെറ്റായിരുന്നു എന്നാണ്. എല്ലാവരും പറയുന്നത് അത് തെറ്റായിരുന്നു എന്നാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവരെ ആക്രമിക്കാന്‍ ആഹ്വാനംചെയ്യുന്ന സംസ്‌കാരമല്ല ഇന്ത്യയുടേതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

Content Highlights: people in pakistan are unhappy and they regret partition says mohan bhagwat

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
train accident

1 min

അപകടത്തില്‍പ്പെട്ടത് 3 ട്രെയിനുകള്‍, സമീപകാലത്തെ ഏറ്റവും വലിയ ട്രെയിന്‍ദുരന്തം

Jun 2, 2023


odisha train accident

1 min

ഒഡിഷ ട്രെയിന്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

Jun 2, 2023


Odisha Train Accident
Live

1 min

ബോഗികളില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക; രക്ഷാപ്രവര്‍ത്തനം തുടരുന്നു | Live

Jun 2, 2023

Most Commented