വിമാനങ്ങളിലും ട്രെയിനുകളിലും തിരക്ക്, വിവാഹങ്ങളും നടക്കുന്നു; സാമ്പത്തികനില ഭദ്രം- കേന്ദ്രമന്ത്രി


ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന പ്രതിപക്ഷ ആരോപണം തള്ളി കേന്ദ്ര റെയില്‍വെ സഹമന്ത്രി സുരേഷ് അങ്കടി. വിമാനത്താവളങ്ങളിലും ട്രെയിനുകളിലും നല്ല തിരക്കാണ്, ആളുകള്‍ വിവാഹം കഴിക്കുന്നു, ഇതെല്ലാം കാണിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമാണെന്നാണ്-മന്ത്രി പറഞ്ഞു.

സാമ്പത്തിക മുരടിപ്പ് എല്ലാ മൂന്നു വര്‍ഷം കൂടുമ്പോഴും സംഭവിക്കുന്നതാണ്. എന്നാല്‍ വളരെ പെട്ടെന്ന് അത് തിരിച്ചുകയറാറുണ്ട്. ചില ആളുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിഛായ മോശമാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കമ്മീഷന്‍ ചെയ്യാന്‍ ഒരുങ്ങുന്ന തുണ്ട-ഖുര്‍ജ കിഴക്കന്‍ ചരക്ക് ഇടനാഴിയുടെ പരിശോധനയ്ക്കായി എത്തിയതായിരുന്നു മന്ത്രി.

Content Highlights: some people are trying to malign the image of Prime Minister Narendra Modi: says minister


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022

Most Commented