പ്രതീകാത്മക ചിത്രം | ഫോട്ടോ:എ.എഫ്.പി
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയവരുടെ മൊഴി ജസ്റ്റിസ് ആര്.വി രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സമിതി നേരിട്ട് രേഖപ്പെടുത്തുന്നു. ഓണ്‍ലൈനായാണ് മൊഴി രേഖപ്പെടുത്തുന്നത്.
ജനുവരി 27ന് മൊഴി നല്കാന് കഴിയുമോയെന്ന് അറിയിക്കാന്‍ രാജ്യസഭാ അംഗവും, ഹര്‍ജിക്കാരനുമായ ജോണ്‍ ബ്രിട്ടാസിനോട് സമിതി ആരാഞ്ഞു. നേരത്തെ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കാനും ചോര്‍ത്തപ്പെട്ട ഫോണുകള്‍ ഉണ്ടെങ്കില്‍ അവ കൈമാറാനും സമിതി ഹര്‍ജിക്കാരോട് നിര്‍ദേശിച്ചിരുന്നു.
ജസ്റ്റിസ് ആര്.വി രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സമിതിയില്‍ റോ മുന്‍ മേധാവി അലോക് ജോഷി, കമ്പ്യൂട്ടര്‍ സുരക്ഷാ വിദഗ്ധന്‍ ഡോ. സന്ദീപ് ഒബ് റോയി എന്നിവര്‍ അംഗങ്ങളാണ്. വിദഗ്ധ സമിതിയെ സഹായിക്കാന്‍ ഡോ. നവീന്‍ കുമാര്‍ ചൗധരി (ഡീന്‍, നാഷണല്‍ ഫോറന്‍സിക് സയന്‍സസ് യൂണിവേഴ്സിറ്റി, ഗാന്ധിനഗര്‍, ഗുജറാത്ത്), ഡോ. പി. പ്രഭാകരന് (അമൃത വിശ്വ വിദ്യാപീഠം, കൊല്ലം), ഡോ. അശ്വനി അനില്‍ ഗുമസ്ത (ഐ.ഐ.ടി മുംബൈ) എന്നിവരടങ്ങിയ മൂന്നംഗ സാങ്കേതിക സമിതിക്കും സുപ്രീം കോടതി രൂപം നല്‍കിയിട്ടുണ്ട്.
Content Highlights : The panel headed by Justice RV Raveendran, is directly recording the statements of the petitioners in Pegasus case
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..