ന്യൂഡല്‍ഹി: ഗാന്ധി കുടുംബം ഇന്ത്യയിലെ ആദ്യ കുടുംബമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ. ഗാന്ധി കുടുംബത്തോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും ഇന്ത്യയിലെ ആദ്യകുടുംബമായ ഗാന്ധികുടുംബത്തെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തെറ്റായ അഭിപ്രായമാണുള്ളതെന്നും പി.സി. ചാക്കോ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 

ഇന്ത്യയിലെ ആദ്യകുടുംബത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തെറ്റായ അഭിപ്രായമാണുള്ളത്. ഇന്ത്യയിലെ ആദ്യകുടുംബം ശരിക്കും ഇന്ത്യയിലെ ആദ്യകുടുംബം തന്നെയാണ്. രാജ്യം അവരോട് കടപ്പെട്ടിരിക്കുന്നു- ചാക്കോ വ്യക്തമാക്കി. 

'ബഹിരാകാശത്തെ ഇന്ത്യന്‍നേട്ടത്തെ സംബന്ധിച്ച് പ്രധാനമന്ത്രി ഏറെ സംസാരിച്ചിരുന്നു. എന്നാല്‍ ഇന്ത്യയെ ഇന്നത്തെനിലയിലെത്തിച്ചത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആസൂത്രണവും നേതൃപാടവുമാണ്. നരേന്ദ്രമോദിക്ക് ചരിത്രമറിയില്ല. ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ എന്തായിരുന്നു ഇവിടത്തെ അവസ്ഥ? ഹരിതവിപ്ലവത്തിലൂടെയും ധവളവിപ്ലവത്തിലൂടെയും ഇന്ത്യ സ്വയംപര്യാപ്തത കൈവരിച്ചത് നെഹ്‌റുവിന്റെ കാലത്താണ്. അതിനാല്‍ നെഹ്‌റുവിന്റെയും ഗാന്ധി കുടുംബത്തിന്റെയും സംഭാവനകള്‍ മായ്ച്ചുകളയാനാകില്ല- അദ്ദേഹം വിശദീകരിച്ചു. 

Content Highlights: pc chacko says gandhi family as india's first family and country obliged to them