പി.സി ചാക്കോ എന്‍.സി.പിയിലേക്കെന്ന് സൂചന; ഇന്ന് ശരത് പവാറിനെ കണ്ടേക്കും


പി.സി.ചാക്കോ| ഫോട്ടോ:മാതൃഭൂമി

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് പി.സി ചാക്കോ എന്‍സിപിയിലേക്ക്. ചൊവ്വാഴ്ച എന്‍സിപി ദേശീയ പ്രസിഡന്റ് ശരത് പവാറുമായി പിസി ചാക്കോ കൂടിക്കാഴ്ച നടത്തിയേക്കും. ഡല്‍ഹിയില്‍ വെച്ചാണ് ഇരുവരുടെയും നിര്‍ണായക കൂടിക്കാഴ്ച.

കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ തന്നെ ശരത് പവാറുമായി വ്യക്തിപരമായി ഏറെ അടുപ്പമുള്ള പിസി ചാക്കോ എന്‍സിപിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ ചാക്കോ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും.

എന്‍സിപി ക്യാമ്പിലേക്കെത്തുന്നതോടെ കേരളത്തില്‍ ഇടതുമുന്നണിക്കായി പി.സി ചാക്കോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയേക്കും. ഡല്‍ഹിയിലെത്തുന്ന പിസി ചാക്കോ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനേയും സന്ദര്‍ശിച്ചേക്കുമെന്ന് സൂചനയുണ്ട്.

content highlights: PC Chacko may join NCP

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented