പഴനിസാമി അധികാരമേറ്റു: മന്ത്രിസഭയില്‍ 31 മന്ത്രിമാര്‍


കെ.പാണ്ഡ്യരാജിന് പകരമാണ് സെങ്കോട്ടയ്യന്‍ മന്ത്രിസഭയിലെത്തുന്നത്

ചെന്നൈ: പുതിയ തമിഴ്‌നാട് മുഖ്യമന്ത്രിയായി എടപ്പാടി കെ.പഴനിസാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 31 അംഗ മന്ത്രിസഭയില്‍ പനീര്‍ശെല്‍വം മന്ത്രിസഭയില്‍ നിന്ന് വിഭിന്നമായി ശശികലയുടെ വിശ്വസ്തന്‍ സെങ്കോട്ടയ്യനെ ഉള്‍പ്പെടുത്തിയതാണ് ഏക മാറ്റം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട കെ.പാണ്ഡ്യരാജിന് പകരമാണ് സെങ്കോട്ടയ്യന്‍ മന്ത്രിസഭയിലെത്തുന്നത്.

Read | ആരാണ് എടപ്പാടി പഴനിസാമി?

ആഭ്യന്തരവും പൊതുഭരണവും ഉള്‍പ്പടെ പനീര്‍ശെല്‍വം കൈവശം വച്ച എല്ലാ വകുപ്പുകളും പുതിയ മുഖ്യമന്ത്രി പഴനിസാമിക്ക് തന്നെയാണ്. വിദ്യാഭ്യാസം, കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളായിരിക്കും പുതിയ മന്ത്രിയായ സെങ്കോട്ടയ്യന്‍ കൈകാര്യം ചെയ്യുക. മൂന്നുമാസത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് തമിഴകത്ത് സ്ഥാനമേല്‍ക്കുന്നത്.

Read | തമിഴകത്ത് ബി.ജെ.പിയുടെ തിരക്കഥ പാളുന്നു

രാവിലെ നടന്ന കൂടിക്കാഴ്ചയിലാണ് ഗവര്‍ണര്‍ എടപ്പാടി പഴനിസാമിയെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചത്. 15 ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനും പഴനിസാമിയോട് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Read | കാവല്‍മുഖ്യമന്ത്രി പദം സ്ഥിരപ്പെടാതെ ഒ.പി.എസ്

മുഖ്യമന്ത്രിയും മന്ത്രിമാരും -പട്ടിക

  • കെ പഴനിസാമി
  • സി. ശ്രീനിവാസന്‍
  • കെ.എ.സെങ്കോട്ടയ്യന്‍
  • കെ.രാജു
  • പി.തങ്കമണി
  • എസ്.പി.വേലുമണി
  • ഡി.ജയകുമാര്‍
  • സി.വി.ഷണ്‍മുഖം
  • കെ.പി.അന്‍പഴകന്‍
  • ഡോ.വി.സരോജ
  • എം.സി.സമ്പത്ത്
  • കെ.സി.കറുപ്പണ്ണന്‍
  • ആര്‍ കാമരാജ്
  • ഒ.എസ്.മണിയന്‍
  • കെ.രാധാകൃഷ്ണന്‍
  • ഡോ.സി.വിജയഭാസ്‌കര്‍
  • ആര്‍ ദുരൈക്കണ്ണ്
  • കടമ്പൂര്‍ രാജു
  • ആര്‍.ബി.ഉദയകുമാര്‍
  • എന്‍ നടരാജന്‍
  • കെ.സി. വീരമണി
  • കെ.ടി.രാജേന്ദ്ര ബാലാജി
  • പി. ബെഞ്ചമിന്‍
  • ഡോ.നിലോഫര്‍ കഫീല്‍
  • എം.ആര്‍ വിജയഭാസ്‌കര്‍
  • ഡോ.എം.മണികണ്ഠന്‍
  • വി.എം.രാജലക്ഷ്മി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Jayaram Subramani

2 min

'പ്രായം കഴിഞ്ഞിട്ടും വിവാഹിതയാകാതെ നീ നില്‍ക്കുന്നതുകണ്ട് ചോദ്യംചെയ്യാന്‍ വരുന്നവനെ ഞാന്‍ ആട്ടും'

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022

Most Commented