കർണാടക മുഖ്യമന്ത്രിക്കെതിരെ ‘PayCM’ പോസ്റ്ററുമായി കോൺഗ്രസ്; ക്യൂ.ആർ. കോഡ് ഉൾപ്പെടെ പ്രചാരണം


കർണാടകയിലെ ബിജെപി സർക്കാരിനെതിരെ ഉയർന്ന 40 ശതമാനം കമ്മിഷൻ വിവാദത്തിന് പിന്നാലെ കോൺഗ്രസ് ആരംഭിച്ച ക്യാമ്പയിനാണ് '40 percent Sarkara'. ജനങ്ങൾക്ക് സർക്കാരിനെതിരെ അഴിമതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ രേഖപ്പെടുത്താനുള്ള സംവിധാനം വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.

ബെംഗളൂരുവിൽ പോസ്റ്റർ പതിപ്പിച്ച നിലയിൽ | Photo: https://twitter.com/gautyou

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കെതിരെ ‘PayCM’ പോസ്റ്റർ പ്രചാരണവുമായി കോൺഗ്രസ്. ബൊമ്മെയുടെ ചിത്രത്തോടൊപ്പം ക്യൂ.ആർ. കോഡ് കൂടി ഉൾപ്പെടുത്തിയാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ബെംഗളൂരുവിലെ പൊതുയിടങ്ങളിൽ പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്.

ക്യൂ.ആർ. കോഡ് സ്കാൻ ചെയ്താൻ '40 percent Sarkara' എന്ന വെബ്സൈറ്റിലേക്കാണ് പോകുക. കർണാടകയിലെ ബിജെപി സർക്കാരിനെതിരെ ഉയർന്ന 40 ശതമാനം കമ്മിഷൻ വിവാദത്തിന് പിന്നാലെ കോൺഗ്രസ് ആരംഭിച്ച ക്യാമ്പയിനാണ് '40 percent Sarkara'. ജനങ്ങൾക്ക് സർക്കാരിനെതിരെ അഴിമതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ രേഖപ്പെടുത്താനുള്ള സംവിധാനം വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.

സർക്കാർ പ്രവൃത്തികളിൽ തുകയുടെ 40 ശതമാനം കമ്മിഷൻ മന്ത്രിമാർക്കും എം.എൽ.എ. മാർക്കും നൽകേണ്ടിവരുന്നുവെന്ന കർണാടക സ്റ്റേറ്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷന്റെ (കെ.എസ്.സി.എ.) ആരോപണം കോൺഗ്രസ് ഏറ്റെടുത്തിരുന്നു. കരാറുകാർ 40 ശതമാനം കമ്മിഷൻ നൽകാൻ നിർബന്ധിതരാകുന്നുവെന്ന കെ.എസ്.സി.എ. പ്രസിഡന്റ് ഡി. കെംബണ്ണയുടെ പരാതിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സർക്കാരിനെതിരെ ക്യാമ്പയിനുമായി കോൺഗ്രസ് രംഗത്തെത്തിയത്.

Content Highlights: 'PayCM' photos, ‘40 percent Sarkara’ jibe in Bengaluru

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented