പട്‌ന ഹൈക്കോടതി, നിതീഷ് കുമാർ | File Photo - PTI
പട്‌ന: ബിഹാറില്‍ നിതീഷ് കുമാര്‍ തുടങ്ങിവച്ച ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് പട്‌ന ഹൈക്കോടതി താത്കാലികമായി തടഞ്ഞു. സെന്‍സ് സ്റ്റേചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് മധുരേഷ് പ്രസാദ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന മഹാസഖ്യ സര്‍ക്കാരിന് തിരിച്ചടിയാണ് ഹൈക്കോടതി ഇടപെടലെന്നാണ് വിലയിരുത്തപ്പെടുന്നത്.
സെന്‍സസ് നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി, ഇതുവരെ ശേഖരിച്ച വിവരങ്ങള്‍ വിഷയം ഹൈക്കോടതി വീണ്ടും പരിഗണിക്കുന്ന ജൂലായ് മൂന്നുവരെ സൂക്ഷിച്ചുവെക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ല എന്നതടക്കമുള്ള വാദഗതികളാണ് പൊതുതാപര്യ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.
പിന്നാക്കക്കാരെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് സെന്‍സസ് നടത്തുന്നത് എന്നായിരുന്നു സര്‍ക്കാര്‍ വാദം. സെന്‍സസിനെ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണയുണ്ടെന്നാണ് നിതീഷ് കുമാര്‍തന്നെ അവകാശപ്പെട്ടിരുന്നത്. ജാതി അടിസ്ഥാനമാക്കി ബിഹാറിലെ ജനങ്ങളുെട സാമ്പത്തികസ്ഥിതി വിലയിരുത്താനാണ് സെന്‍സസിലൂടെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇത്തരത്തലൊരു സെന്‍സസ് നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമെ അധികാരമുള്ളൂ എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ സഹായപദ്ധതികള്‍ ഏറ്റവും അര്‍ഹരായവരില്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്നതാണ് സര്‍വെ എന്നാണ് നിതീഷ് അവകാശപ്പെട്ടിരുന്നത്.
ജനുവരി ഏഴിനും 21-നും ഇടയ്ക്കായിരുന്നു ആദ്യഘട്ട സെന്‍സസ്. രണ്ടാംഘട്ടം ഏപ്രില്‍ 15-നും മെയ് 15-നുമിടെ നടത്താനാണ് നിശ്ചയിച്ചിരുന്നത്.
Content Highlights: cast based survey bihar patna high court


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..