രോഗിയെ ഉന്തുവണ്ടിയിൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ | Photo: ANI
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാലിയയില്‍ രോഗിയെ ആശുപത്രിയില്‍ എത്തിച്ചത് ഉന്തുവണ്ടിയില്‍. രോഗിയെ ആംബുലന്‍സില്‍ എത്തിക്കാനാണ് ബന്ധുക്കള്‍ ശ്രമിച്ചത്. എന്നാല്‍ ആംബുലന്‍സില്‍ പെട്രോളില്ലെന്നും അതിനാല്‍ രോഗിയെ കൊണ്ട് പോകാന്‍ കഴിയില്ലെന്നും ഡ്രൈവര്‍ അറിയിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ബനാറസില്‍ മററ്റൊരു രോഗിയുമായി പോയ ശേഷമാണ് ആംബുലന്‍സ് മടങ്ങി വന്നത്. അതുകൊണ്ട് തന്നെ വണ്ടിയില്‍ പെട്രോള്‍ കുറവായിരുന്നു. അതിനാലാണ് രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് ഉപയോഗിക്കാന്‍ കഴിയാത്തതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ നീരജ് പാണ്ഡെ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചുവെന്നും പാണ്ഡെ പറഞ്ഞു.
Content Highlights: patient taken to hospital in a hand cart as ambulance lacked petrol
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..