ഇന്ധനം തീർന്നതിനെ തുടർന്ന് ബന്ധുക്കൾ ആംബുലൻസ് തള്ളുന്നു | Photo: Twitter@@DeshmukhHarish9
ജയ്പുര്‍: ആംബുലന്‍സിന്റെ ഇന്ധനം തീര്‍ന്നതോടെ ആശുപത്രിയിലെത്താന്‍ വൈകിയതിനെ തുടർന്ന് രാജസ്ഥാനിൽ രോഗി മരിച്ചു. ബനസ്വര ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം.
ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് രോഗിയുടെ ബന്ധുക്കളിറങ്ങി വണ്ടി തള്ളുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ ബി.പി. വര്‍മ്മ അറിയിച്ചു. ആംബുലന്‍സ് സ്വകാര്യ വ്യക്തിയുടേതായിരുന്നുവെന്നും വാഹനത്തിന്റെ ഉടമയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിൽ സംസ്ഥാന ആരോഗ്യവകുപ്പിന് ഉത്തരവാദിത്വമില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ശ്രദ്ധക്കുറവുണ്ടായിട്ടുണ്ടോയെന്ന് ബന്ധുക്കളോട് അന്വേഷിക്കുമെന്നും വര്‍മ്മ അറിയിച്ചു.
സംഭവത്തിൽ ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി പ്രതാപ് ഖാചരിയാവസ് വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിലും ജനങ്ങള്‍ക്ക് സൗജന്യമായി സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് സര്‍ക്കാരിന്റെ നയമെന്നും സ്വകാര്യ ആംബുലന്‍സ് ആയതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ കുറ്റപ്പെടുത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Patient Dies After Ambulance Runs Out Of Fuel In Rajasthan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..