'മോദി പറയുന്നത് നുണ'; യുപിഎ സര്‍ക്കാര്‍ കാലത്തെ 'പ്രോജക്ട് ചീറ്റ' കത്തുമായി കോണ്‍ഗ്രസ്


നരേന്ദ്ര മോദി | Photo : Twitter / @byadavbjp

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഒരു പതിവു നുണയ'നാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഇന്ത്യയില്‍ ചീറ്റപ്പുലികള്‍ ഇല്ലാതായതിന് ശേഷം അവയെ വീണ്ടുമെത്തിക്കാന്‍ പതിറ്റാണ്ടുകളായി 'അര്‍ഥവത്തായ ഒരു ശ്രമ'വും നടന്നിട്ടില്ലെന്ന മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി 2009-ല്‍ തന്നെ പ്രോജക്ട് ചീറ്റയ്ക്ക് വേണ്ടിയുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചതായി വ്യക്തമാക്കുന്ന കത്തുമായി ജയറാം രമേശ് സാമൂഹികമാധ്യമത്തിലൂടെ രംഗത്തെത്തി.

"2009-ല്‍ പ്രോജക്ട് ചീറ്റ സമാരംഭിച്ചതായി വ്യക്തമാക്കുന്ന കത്താണിത്. നമ്മുടെ പ്രധാനമന്ത്രി ഒരു സ്ഥിരം നുണയനാണ്. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നതിനാല്‍ ഇന്നലെ ഈ കത്ത് തിരയാന്‍ എനിക്ക് നേരം കിട്ടിയില്ല", എന്ന കുറിപ്പോടെയാണ് ജയറാം രമേശ് ട്വിറ്ററിലൂടെ കത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

രണ്ടാം യുപിഎ സര്‍ക്കാര്‍ കാലത്ത് പരിസ്ഥിതി-വനം വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന ജയറാം രമേശ് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രതിനിധിയ്ക്ക് 2009 ഒക്ടോബറില്‍ എഴുതിയ കത്താണിത്. ചീറ്റകളെ വീണ്ടും ഇന്ത്യയിലെത്തിക്കാനുള്ള റോഡ് മാപ് തയ്യാറാക്കണമെന്നാണ് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചീറ്റകളെ വീണ്ടും ഇന്ത്യയിലെത്തിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ പദ്ധതി 2012-ല്‍ സുപ്രീംകോടതി തടഞ്ഞിരുന്നു. ആഫ്രിക്കന്‍ ചീറ്റകളെ ഇന്ത്യയിലെത്തിച്ച് ചീറ്റകളുടെ പുനരുജ്ജീവനം നടത്തുന്നത് അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്റെ (IUCN) മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരാണെന്നുള്ള പരിസ്ഥിതിപ്രവര്‍ത്തകരുടെ വാദത്തെ തുടര്‍ന്നായിരുന്നു ഇത്.

2017-ല്‍ ദേശീയ കടുവ സംരക്ഷണ സമിതി കോടതിയില്‍ വീണ്ടും ചീറ്റകളെ എത്തിക്കാനുള്ള അനുമതി തേടി അപേക്ഷ സമര്‍പ്പിച്ചു. ചീറ്റകളെ എത്തിക്കാന്‍ ഐയുസിഎന്‍ അനുവദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ. വിശദമായ പഠനത്തിന് ശേഷം ചീറ്റകളെ വീണ്ടും ഇന്ത്യയിലെത്തിക്കാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു. അതിനെ തുടര്‍ന്നാണ് സെപ്റ്റംബര്‍ 17-ന് എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്.

Content Highlights: Pathological Liar, Congress, PM Narendra Modi, Credit War Over Cheetahs, Malayalam News


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Mallikarjun Kharge, VD Satheesan

1 min

ഖാര്‍ഗെയെ പിന്തുണയ്ക്കും, അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത് അഭിമാനകരം - വി.ഡി. സതീശന്‍

Oct 1, 2022

Most Commented