രാജ്യത്ത് പാസ്‌പോര്‍ട്ട് ഉടമകളുടെ എണ്ണത്തില്‍ മലപ്പുറം മൂന്നാമത്


ഹര്‍ഷ സുരേന്ദ്രന്‍

ഇന്ത്യയില്‍ ആകെയുള്ള പാസ്‌പോര്‍ട്ടുകളുടെ 11.8 ശതമാനം കേരളത്തിലാണ്.

പ്രതീകാത്മകചിത്രം | PTI

കോഴിക്കോട്: ഇന്ത്യയില്‍ പാസ്‌പോര്‍ട്ട് ഉടമകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനം മലപ്പുറം ജില്ലയ്ക്ക്. 19,32,622 പാസ്‌പോര്‍ട്ടുകളാണ് ജില്ലയിലുള്ളത്. മുംബൈ (35,56,067) യാണ് ഒന്നാം സ്ഥാനത്ത്. രണ്ടാംസ്ഥാനം ബെംഗളൂരു (34,63,405)വിനാണ്.

ഇന്ത്യയിലെ കണക്കെടുത്താല്‍ കേരളമാണ് പാസ്പോര്‍ട്ട് ഉടമകളുടെ എണ്ണത്തില്‍ മുന്‍പില്‍. 1.13 കോടി മലയാളികള്‍ക്ക് പാസ്പോര്‍ട്ടുണ്ട്. ജനസംഖ്യാനുപാതികമായി നോക്കിയാലും മുന്നില്‍ കേരളമാണ്. 31.6 ശതമാനംപേര്‍ക്ക് പാസ്‌പോര്‍ട്ടുണ്ട്.

മഹാരാഷ്ട്രയും തമിഴ്നാടുമാണ് എണ്ണത്തില്‍ രണ്ടും മൂന്നും സ്ഥാനത്ത്. എന്നാല്‍, ജനസംഖ്യാനുപാതികമായി പരിശോധിച്ചാല്‍ തമിഴ്നാടാണ് (12.7 ശതമാനം) മഹാരാഷ്ട്രയെക്കാള്‍ (8.4ശതമാനം) മുന്നില്‍. 2022 ഡിസംബര്‍ എട്ടുവരെയുള്ള കണക്കുപ്രകാരം ഇന്ത്യയില്‍ 9.58 കോടി പാസ്പോര്‍ട്ട് ഉടമകളാണുള്ളത്. അടുത്തിടെ ലോക്സഭയില്‍ ചോദ്യത്തിന് മറുപടിയായി വദേശകാര്യമന്ത്രാലയവും ഈ കണക്ക് വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ ആകെയുള്ള പാസ്‌പോര്‍ട്ടുകളുടെ 11.8 ശതമാനം കേരളത്തിലാണ്.

കേരളത്തിലെ രണ്ടുവര്‍ഷത്തെ കണക്ക് ഇങ്ങനെ

കോവിഡ് പ്രതിസന്ധി പാസ്‌പോര്‍ട്ട് അപേക്ഷകരുടെ എണ്ണം ഗണ്യമായി കുറച്ചെങ്കിലും നിയന്ത്രണങ്ങള്‍ നീങ്ങിത്തുടങ്ങുകയും വിമാനസര്‍വീസുകളുള്‍പ്പെടെ പഴയപടിയാകുകയും ചെയ്തതോടെ അപേക്ഷകരുടെ എണ്ണംവര്‍ധിച്ചു. 2021-ല്‍നിന്ന് 2022-ലേക്കെത്തുമ്പോള്‍ പാസ്പോര്‍ട്ട് ലഭിച്ചവര്‍ ഇരട്ടിയിലധികംകൂടി. റീജണല്‍ പാസ്പോര്‍ട്ട് ഓഫീസുകളില്‍ കോഴിക്കോട്ട് 59.96 ശതമാനവും കൊച്ചിയില്‍ 67.22 ശതമാനവും തിരുവനന്തപുരത്ത് 59.14 ശതമാനവും വര്‍ധനയുണ്ടായി.

കാരണങ്ങള്‍
വിദേശസര്‍വകലാശാലകളില്‍ കോഴ്സുകള്‍ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കാമെന്നത് വിദ്യാര്‍ഥികളെയും പാസ്പോര്‍ട്ടിനപേക്ഷിക്കാന്‍ വലിയതോതില്‍ പ്രേരിപ്പിച്ചു.

തായ്ലാന്‍ഡ്, മലേഷ്യ, മാലദ്വീപ് തുടങ്ങി വിവിധരാജ്യങ്ങള്‍ നല്‍കുന്ന ടൂറിസം പാക്കേജുകള്‍ വിദേശവിനോദസഞ്ചാരത്തിനായി പാസ്‌പോര്‍ട്ടെടുക്കുന്നവരുടെ എണ്ണവുംകൂട്ടി.

പഠനത്തിനൊപ്പം പാര്‍ട്ട്‌ടൈം ജോലിയും രണ്ടുവര്‍ഷത്തിനുള്ളില്‍ ആശ്രിതവിസ ലഭിക്കുന്നതിനാലും യു.കെ.യിലേക്കുള്ള വിസയ്ക്ക് ആവശ്യക്കാരേറെയാണെന്ന് കോഴിക്കോട്ടെ വിസാ കണ്‍സല്‍ട്ടന്‍സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം.ബി.എം. മുബഷിര്‍ പറഞ്ഞു.

ഇന്ത്യയും പാസ്‌പോര്‍ട്ട് സൂചികയും

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് നേപ്പാള്‍, ഭൂട്ടാന്‍, മൗറീഷ്യസ്, ഗാംബിയ, സെര്‍ബിയ, ബാര്‍ബഡോസ്, ഡൊമിനിക്ക, ഗ്രനഡ, ജമൈക്ക, സെയ്ന്റ് കിറ്റിസ് ആന്‍ഡ് നെവിസ്, സെയ്ന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രെനാഡിന്‍സ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, എല്‍സാല്‍വദോര്‍, ഹെയ്തി, മൈക്രൊനീഷ്യ, വനൗടു, ഫിജി തുടങ്ങിയ 22 രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍നിന്ന് ഫ്രീവിസയില്‍ യാത്രചെയ്യാം.

Content Highlights: Passports india malappuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented