ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് അപേക്ഷയുടെ മാനദണ്ഡങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് വിദേശകാര്യമന്ത്രാലയം. 

ഇളവുകള്‍ ഇങ്ങനെ - 

  • 1989 ജനുവരി 26-ന് മുമ്പ് ജനിച്ചവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. 
  • ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ ഉപയോഗിക്കാം.  
  • പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും ഒഴിവാക്കി.  
  • മാതാപിതാക്കളില്‍ ഒരാളുടെ പേര് മാത്രം ചേര്‍ത്താലും അപേക്ഷ പരിഗണിക്കും.  
  • വിവാഹമോചിതര്‍, വേര്‍പിരിഞ്ഞു താമസിക്കുന്നവര്‍ തുടങ്ങിയവരും പങ്കാളിയുടെ പേര് നല്‍കണമെന്നില്ല.  
  • ഇനി മുതല്‍ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കിയാല്‍ മതി
  • ഹിന്ദു സന്യാസിമാര്‍ക്ക് മാതാപിതാക്കളുടെ പേരിന് പകരം ഗുരുവിന്റെ പേര് നല്‍കാം

വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക