യാത്രക്കാർ തീവണ്ടി തള്ളുന്നു | Photo: ANI
മീററ്റ് : യാത്രക്കിടയില്‍ വണ്ടി പെട്ടെന്നു നിന്നുപോയാല്‍ അത് വീണ്ടും സ്റ്റാര്‍ട്ടാക്കാന്‍ നമ്മള്‍ തള്ളിക്കൊടുക്കാറുണ്ട്. എന്നാല്‍ തീവണ്ടി തള്ളിയാല്‍ എങ്ങനെയുണ്ടാകും? ഉത്തര്‍ പ്രദേശിലെ മീറ്ററില്‍ അങ്ങനെ ഒരു സംഭവമുണ്ടായി. തീവണ്ടിക്ക് തീപിടിച്ചപ്പോള്‍ മറ്റു കംപാര്‍ട്‌മെന്റിലേക്ക് വ്യാപിക്കാതിരിക്കാന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന ആളുകള്‍ വണ്ടി തള്ളുകയായിരുന്നു.
സഹരന്‍പുര്‍-ഡല്‍ഹി ട്രെയ്‌നിന്റെ എഞ്ചിനിലും രണ്ടു കംപാര്‍ട്‌മെന്റിലുമാണ് തീപിടിച്ചത്. ദൗറാല റെയ്ല്‍വേ സ്റ്റേഷനില്‍വെച്ചായിരുന്നു സംഭവം. ഇതോടെ യാത്രക്കാരും റെയില്‍വേ സ്‌റ്റേഷന്‍ സ്റ്റാഫും സഹായത്തിനെത്തുകയായിരുന്നു. ഇതിന്റെ വീഡിയോ എഎന്‍ഐ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും തീപിടിത്തതിന് കാരണം എന്താണെന്ന് വ്യക്തമായില്ലെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. തീവണ്ടി ഗതാഗതം അല്‍പനേരം തടസ്സപെടുകയും ചെയ്തു.
Content Highlights: Passengers Push Train Away From Burning Engine, Coaches In UP
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..