ട്രെയിന്‍ 20 മിനിട്ട് നേരത്തെയെത്തി; പ്ലാറ്റ്‌ഫോമില്‍ ആട്ടവുംപാട്ടുമായി യാത്രക്കാര്‍, വൈറലായി വീഡിയോ


Image Courtesy: Video shared by twitter.com/AshwiniVaishnaw

ഭോപ്പാല്‍: ട്രെയിന്‍ നേരത്തെ എത്തിച്ചേര്‍ന്ന സന്തോഷത്തില്‍ പ്ലാറ്റ്‌ഫോമില്‍ നൃത്തംചെയ്ത് യാത്രക്കാര്‍. മധ്യപ്രദേശിലെ രത്‌ലാം സ്റ്റേഷനില്‍നിന്നാണ് ഈ രസകരമായ കാഴ്ച. ബുധനാഴ്ച, ബാന്ദ്ര-ഹരിദ്വാര്‍ ട്രെയിന്‍ സ്റ്റേഷനില്‍ 20 മിനിട്ട് നേരത്തെ എത്തിച്ചേര്‍ന്നിരുന്നു. ഇതോടെയായിരുന്നു യാത്രക്കാരുടെ ഈ ആഹ്ളാദപ്രകടനം.

യാത്രക്കാര്‍ ചേര്‍ന്ന് ഗുജറാത്തി നൃത്തരൂപമായ 'ഗര്‍ബ' അവതരിപ്പിക്കുകയായിരുന്നു. പ്ലാറ്റ്‌ഫോം നമ്പർ അഞ്ചില്‍നിന്നുള്ള ഈ സന്തോഷപ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ബുധനാഴ്ച രാത്രി 10.15-നാണ് ട്രെയിന്‍ സ്‌റ്റേഷനിലെത്തിയത്. പത്തുമിനിട്ടാണ് ട്രെയിന് ഈ സ്റ്റേഷനില്‍ സ്റ്റോപ്പുള്ളത്.

Also Read

ലൈംഗികത്തൊഴിൽ പ്രൊഫഷൻ; സ്വമേധയാ തൊഴിൽ‌ചെയ്താൽ ...

മോദിസർക്കാരിന്റെ എട്ടുകൊല്ലം: പരാജയങ്ങൾ ...

ട്രെയിന്‍ 20 മിനുട്ട് നേരത്തെ എത്തിയതോടെ യാത്രക്കാര്‍ക്ക് ആകെ അരമണിക്കൂര്‍ സമയമാണ് സ്‌റ്റേഷനില്‍ ലഭിച്ചത്. ഓഡ്‌നി, ഉഡി ഉഡി ജായേ തുടങ്ങിയ ഗാനങ്ങള്‍ക്കായിരുന്നു യാത്രക്കാര്‍ ചുവടുവെച്ചത്. യാത്രക്കാരുടെ ആനന്ദനൃത്തത്തിന്റെ വീഡിയോ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

Content Highlights: passengers dances in platform as train reaches early

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented