File Photo - Mathrubhumi archives
മുംബൈ: വിമാന യാത്രയ്ക്കിടെ എമര്‍ജന്‍സി വാതില്‍ തുറന്ന യാത്രക്കാരനെ മുംബൈ വിമാനത്താവള പോലീസ് അറസ്റ്റ് ചെയ്തു. നാഗ്പൂരുനിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് എമര്‍ജന്‍സി വാതില്‍ തുറന്നത്. മുംബൈ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യാനൊരുങ്ങുന്നതിനിടെയാണ് സംഭവം.
ജനുവരി 24-ന് ഉച്ചയോടെ ഇന്‍ഡിഗോയുടെ 6E-5274 വിമാനത്തില്‍വെച്ച് ലാന്‍ഡിങ്ങിനു തൊട്ടുമുന്‍പാണ് യാത്രക്കാരന്റെ അപകടകരമായ നീക്കമുണ്ടായത്. ഉടന്‍തന്നെ കാബിന്‍ ക്രൂ സംഭവമറിയുകയും ക്യാപ്റ്റനെ വിവരമറിയിക്കുകയും ചെയ്തു. കാബിന്‍ ക്രൂവിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരേ വിവിധ വകുപ്പുകള്‍ ചുമത്തി വിമാനത്താവള പോലീസ് കേസെടുത്തു.
ദിവസങ്ങള്‍ക്കുമുന്‍പ് ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നതിന്റെ പേരില്‍ ബി.ജെ.പി. എം.പി. തേജസ്വി സൂര്യ വിവാദത്തില്‍പ്പെട്ടിരുന്നു. ചെന്നൈ തിരുച്ചിറപ്പള്ളി ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതിലായിരുന്നു എം.പി. തുറന്നത്.
Content Highlights: passenger tried to open emergency door of indigo flight
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..