യാത്രക്കാർ തമ്മില്‍ കൈയ്യാങ്കളി; ഓടുന്ന ട്രയിനില്‍നിന്ന് യുവാവിനെ തള്ളിയിട്ടു | വീഡിയോ


Screengrab : Twitter Video

ബിർഭൂം (പശ്ചിമബംഗാള്‍): യാത്രക്കിടെയുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ യുവാവിനെ സഹയാത്രികന്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ടു. ബീര്‍ഭൂം ജില്ലയിലെ താരാപീഠ് റോഡ്, രാംപുര്‍ഹത് സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം നടന്നത്. ഹൗറ-മാല്‍ദ ടൗണ്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. യുവാവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടയാളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. ട്രെയിനില്‍ നിന്ന് വീണ യുവാവ് പരിക്കുകളോടെ രക്ഷപ്പെട്ടു.

സാജല്‍ ഷൈഖ് എന്ന യുവാവാണ് ട്രെയിനില്‍ നിന്ന് വീണത്. ഇയാള്‍ കംപാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന മറ്റുയാത്രക്കാരെ അധിക്ഷേപിക്കുകയും സ്ത്രീകളുള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി സഹയാത്രികര്‍ ആരോപിച്ചു. യാത്രക്കാരെ ഭീഷണിപ്പെടുത്തിയ ശേഷം അവരുടെ സീറ്റുകളില്‍ ഇയാള്‍ കാല്‍കയറ്റിവെച്ച് ഫോണ്‍ വിളിച്ചതായും പരാതിയുള്ളതായി പോലീസ് പറഞ്ഞു.



സാജല്‍ ഷൈഖുമായി ഒരു യാത്രക്കാരന്‍ പിടിവലി നടത്തുന്നതാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. പിന്നീട് യാത്രക്കാരന്‍ സീറ്റിലേക്ക് മടങ്ങുന്നതും കാണാം. പിന്നീട് ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടാകുകയും യാത്രക്കാരന്‍ ബലമായി സാജലിനെ ട്രെയിനിന്റെ വാതിലില്‍കൂടി പിടിച്ചു തള്ളുന്നതും സീറ്റിലേക്ക് മടങ്ങുന്നതും വീഡിയോ ദൃശ്യത്തില്‍ കാണാം.

സാജലിനെ പിന്നീട് റെയില്‍വേ പോലീസ് പാളത്തില്‍ നിന്ന് കണ്ടെത്തുകയും രാംപുര്‍ഹത് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ഒപ്പം യാത്രചെയ്തിരുന്ന മൂന്ന്, നാല് പേരടങ്ങുന്ന സംഘം മോശമായി സംസാരിച്ചതിനെ ചോദ്യം ചെയ്തപ്പോഴാണ് തന്നെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതെന്നാണ് സാജല്‍ പറയുന്നത്. സംഘത്തിലൊരാള്‍ തന്റെ കോളറില്‍ പിടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍ തന്റെ പോക്കറ്റില്‍ നിന്ന് അവരെ പേടിപ്പിക്കാനായി ബ്ലേഡെടുത്ത് കാണിച്ചതായും അതിനുപിന്നാലെ തന്നെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതായും പിന്നീട് ബോധം വന്നപ്പോള്‍ താന്‍ ട്രാക്കില്‍ കിടക്കുകയായിരുന്നുവെന്നും സാജല്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

Content Highlights: Passenger, Thrown Off Moving Train, West Bengal, After Fight, Viral Video, Malayalam News


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented