സീതാറാം യെച്ചൂരി | photo: PTI
ന്യൂഡല്‍ഹി: വിവാദമായ പോലീസ് നിയമ ഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാരിനെ തിരുത്തി സി.പി.എം കേന്ദ്ര നേതൃത്വം. നിയമ ഭേദഗതി പുന:പരിശോധിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.
നിയമഭേദഗതിക്കെതിരേ വലിയ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ജനറല്‍ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. നിയമ ഭേദഗതിയുമായി ഉയര്‍ന്നുവന്ന എല്ലാ ആശങ്കകളും പാര്‍ട്ടി വിശദമായി പരിഗണിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
വിവിധ കോണുകളില്‍ നിന്നും വലിയ വിമര്‍ശനം ഉയര്‍ന്നിട്ടും ഓര്‍ഡിനന്‍സ് പിന്‍വലിക്കേണ്ട കാര്യമില്ലെന്നാണ് കഴിഞ്ഞ ദിവസവും സംസ്ഥാന സര്‍ക്കാര്‍ പ്രതികരിച്ചിരുന്നത്.
ഇതോടെ സര്‍ക്കാര്‍ നീക്കത്തിനെതിരേ കോടതിയെ സമീപിക്കാനും പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചിരുന്നു.
conent highlights: party reconsider police act amendment says Sitaram Yechury
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..