ചട്ടം ഭേദഗതി ചെയ്തു; മുന്‍ എം.പി.മാര്‍ക്ക് ഒറ്റ പെന്‍ഷന്‍


സര്‍ക്കാര്‍ പദവിയില്‍ ശമ്പളമോ പെന്‍ഷനോ പറ്റുന്നുണ്ടെങ്കില്‍ എം.പി. പെന്‍ഷനില്ല; സത്യവാങ്മൂലം ഒപ്പിട്ടു നല്‍കണം

പാർലമെന്റ് മന്ദിരം | Photo: PTI

ന്യൂഡല്‍ഹി: മുന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പെന്‍ഷനുമായി ബന്ധപ്പെട്ട ചട്ടം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു. മുന്‍ എം.പി.മാര്‍ക്ക് ഒന്നിലധികം പെന്‍ഷന്‍ വാങ്ങാമെന്ന നിലവിലെ വ്യവസ്ഥ ഇല്ലാതായി. എം.എല്‍.എ.യും എം.പി.യും ആയിരുന്ന ഒരാള്‍ക്ക് പുതുക്കിയ ചട്ടമനുസരിച്ച് ഏതെങ്കിലും ഒരു പെന്‍ഷന് മാത്രമേ അര്‍ഹതയുണ്ടാവൂ. ഇതുവരെ മുന്‍ എം.പി.യെന്ന നിലയ്ക്കും എം.എല്‍.എ.എന്ന നിലയ്ക്കും പെന്‍ഷന്‍ വാങ്ങാമായിരുന്നു.

അതുപോലെ കേന്ദ്ര, സംസ്ഥാന സര്‍വീസുകളിലോ കോര്‍പ്പറേഷനുകളിലോ തദ്ദേശസ്ഥാപനങ്ങളിലോ പദവിയിലിരുന്ന ശമ്പളം പറ്റുന്ന മുന്‍ എം.പി.മാര്‍ക്കും അവിടങ്ങളില്‍ സേവനമനുഷ്ഠിച്ചശേഷം പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും മുന്‍ എം.പി.യെന്ന നിലയിലുള്ള പെന്‍ഷന്‍ ലഭിക്കില്ല. പെന്‍ഷന്‍ പരിഷ്‌കരണത്തിന് മുന്‍ എം.പി.മാര്‍ അപേക്ഷ നല്‍കുമ്പോള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം ഒപ്പിട്ടു നല്‍കണം.

എം.പി.മാരുടെ ശമ്പളം, അലവന്‍സ് കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സംയുക്ത സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ചട്ടം വിജ്ഞാപനം ചെയ്തത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭ, ലോക്സഭാ അംഗങ്ങള്‍, നിയമസഭാ അംഗങ്ങള്‍ എന്നിവര്‍ക്കും മുന്‍ എം.പി.യെന്ന നിലയിലുള്ള പെന്‍ഷന്‍ ലഭിക്കില്ലെന്ന പഴയ വ്യവസ്ഥ പുതിയ ചട്ടത്തിലും മാറ്റമില്ലാതെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുന്‍ എം.പി.ക്ക് 25,000 രൂപയാണ് പെന്‍ഷന്‍. ഒരു ദിവസമാത്രം എം.പി.യായിരുന്നാലും ഈ പെന്‍ഷന്‍ ലഭിക്കും.

അഞ്ചുകൊല്ലം കഴിഞ്ഞ് വീണ്ടും സഭയിലെത്തിയാല്‍ തുടര്‍ന്നുള്ള ഓരോ വര്‍ഷവും 2000 രൂപ വീതം അധികം പെന്‍ഷന്‍ ലഭിക്കും.

പ്രൊഫ. റീത്ത ബഹുഗുണയുടെ അധ്യക്ഷതയിലുള്ള പാര്‍ലമെന്ററി സംയുക്ത സമിതിയാണ് പെന്‍ഷന്‍ചട്ട ഭേദഗതിക്ക് ശുപാര്‍ശ ചെയ്തത്.

Content Highlights: Parliament ex MPs single pension

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan

1 min

ഉദ്ഘാടന പ്രസംഗത്തിനിടെ ചെണ്ടകൊട്ട്; പ്രസംഗം നിര്‍ത്തി, വാദ്യസംഘത്തോട് നീരസപ്പെട്ട് മുഖ്യമന്ത്രി 

Jul 1, 2022

Most Commented