ന്യൂഡല്‍ഹി: മാതാപിതാക്കള്‍ കാറില്‍ ലോക്ക് ചെയ്ത് പോയ പിഞ്ചുകുഞ്ഞിനെ നാട്ടുകാര്‍ കാര്‍ ഗ്ലാസ് തകര്‍ത്ത് രക്ഷപ്പെടുത്തി. മീററ്റിലാണ് സംഭവം. പ്രാദേശികവാസികളും കച്ചവടക്കാരും കുഞ്ഞിനെ കാറില്‍ ലോക്ക് ചെയ്ത രീതിയില്‍ കാണുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും രക്ഷിതാക്കള്‍ വരാതായതോടെയാണ് നാട്ടുകാര്‍ കാര്‍ ഗ്ലാസ് തകര്‍ത്ത് കുഞ്ഞിനെ രക്ഷിച്ചത്.

തുടര്‍ന്ന് പോലീസ് ഇടപെട്ട് കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്തുകയായിരുന്നു. പോലീസ് ഇവര്‍ക്ക് താക്കീത് നല്‍കിയ ശേഷം കുഞ്ഞിനെ ഇവരുടെ കൂടെ വിട്ടയച്ചു. 

സമീപകാലത്ത് ഇന്ത്യന്‍ നഗരങ്ങളില്‍ കുഞ്ഞുങ്ങളെ കാറിലടച്ച് പോകുന്ന സംഭവം വര്‍ധിക്കുകയാണ്. പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ദുരന്തങ്ങള്‍ക്ക് കാരണമാവാറുണ്ട്. ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ മരണപ്പെടുന്ന സംഭവങ്ങളും കുറവല്ല.

 

content highlights: Parents leave toddler locked inside car