നിതി ആയോഗിന് മലയാളി മേധാവി: പരമേശ്വരന്‍ അയ്യര്‍ പുതിയ സി.ഇ.ഒ.


സ്വന്തം ലേഖകന്‍

അമിതാഭ് കാന്ത് പടിയിറങ്ങുന്നു

പരമേശ്വരൻ അയ്യർ

ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിക്ക് നേതൃത്വം നല്‍കി ശ്രദ്ധേയനായ മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും മലയാളിയുമായ പരമേശ്വരന്‍ അയ്യര്‍ നിതി ആയോഗിന്റെ പുതിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി (സി.ഇ.ഒ.) നിയമിതനായി. നിലവിലെ സി.ഇ.ഒ. അമിതാഭ് കാന്ത് ഈ മാസം 30-ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. കോഴിക്കോട് കുടുംബവേരുകളുള്ള പരമേശ്വരന്‍ അയ്യര്‍ 1981 ബാച്ച് ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്.

2009-ല്‍ സര്‍വീസില്‍നിന്ന് സ്വയം വിരമിച്ച പരമേശ്വരന്‍ അയ്യരെ 2016-ല്‍ കേന്ദ്രസര്‍ക്കാര്‍ കുടിവെള്ളം-ശുചിത്വമന്ത്രാലയത്തിന്റെ സെക്രട്ടറിയായി നിയമിച്ചു. ദേശീയ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് മന്ത്രാലയം നടപ്പാക്കിയത്.

ജലവിഭവം, ശുചിത്വം തുടങ്ങിയ മേഖലകളില്‍ നൂതനാശയങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുള്ള വൈദഗ്ധ്യം പ്രകടിപ്പിച്ചിട്ടുള്ള അയ്യര്‍ 1998 മുതല്‍ 2006 വരെ ഐക്യരാഷ്ട്രസഭയില്‍ മുതിര്‍ന്ന ഗ്രാമീണ ജലശുചിത്വ വിദഗ്ധനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020-ല്‍ കുടിവെള്ളം-ശുചിത്വമന്ത്രാലയം സെക്രട്ടറി പദവിയില്‍നിന്ന് വിരമിച്ച് ലോകബാങ്കില്‍ പ്രവര്‍ത്തിക്കാനായി അമേരിക്കയില്‍ പോയി. നിലവില്‍ അവിടെയാണ് പ്രവര്‍ത്തനം. കോഴിക്കോടാണ് കുടുംബവേരുകളെങ്കിലും ശ്രീനഗറിലാണ് പരമേശ്വരന്‍ ജനിച്ചത്. ഡൂണ്‍ സ്‌കൂളിലും ഡല്‍ഹിയിലെ സെയ്ന്റ് സ്റ്റീഫന്‍സ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം.

വ്യോമസേനയില്‍നിന്ന് എയര്‍ മാര്‍ഷല്‍ പദവിയില്‍ വിരമിച്ച പി.വി. അയ്യരുടെയും കല്യാണിയുടെയും മകനാണ്. പരമേശ്വരന്റെ നിയമനം രണ്ടുവര്‍ഷത്തേക്കാണെന്ന് കേന്ദ്ര പഴ്‌സണല്‍ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ അറിയിച്ചു.

സ്ഥാനമൊഴിയുന്ന സി.ഇ.ഒ. അമിതാഭ് കാന്ത് കേരളാ കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. 2016 മുതല്‍ നിതി ആയോഗ് സി.ഇ.ഒ. ആയി പ്രവര്‍ത്തിച്ചു വരികയാണ്.


Content Highlights: Parameshwar Iyer NITI Aayog new CEO

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented