ചെന്നൈ: ശശികല ശിക്ഷിക്കപ്പെട്ടതോടെ തമിഴ്‌നാട് രക്ഷപ്പെട്ടതായി പനീര്‍ശെല്‍വം പ്രതികരിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയ്‌ക്കെതിരായി സുപ്രീം കോടതി വിധി വന്ന സാഹചര്യത്തില്‍ പനീര്‍ശെല്‍വത്തിന്റെ പാളയത്തില്‍ വലിയ ആഘോഷമാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ശശികല ക്യാമ്പിലുള്ള എംഎല്‍എമാരില്‍ ചിലര്‍ ഒ. പനീര്‍ശെല്‍വത്തിനൊപ്പം വരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള പനീര്‍ശെല്‍വത്തിന്റെ നീക്കത്തിന് വിലങ്ങുതടിയായി നിന്നത് ശശികലയായിരുന്നതിനാല്‍ വിധി പനീര്‍ശെല്‍വത്തിന് വലിയ ആശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്.

chennai