'നാസ' നടത്തിയ ചിത്രരചനാമത്സരത്തിൽ വിജയിച്ച വിദ്യാർഥിനി തിത്വികയെ സ്കൂളിൽ അനുമോദിക്കുന്നു, ഇൻസൈറ്റിൽ 'നാസ'യുടെ കലണ്ടറിൽ ഇടംപിടിച്ച ചിത്രം
പഴനി: അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) സംഘടിപ്പിച്ച ചിൽഡ്രൻസ് ആർട്ട് വർക്ക് കലണ്ടർ മത്സരത്തിൽ രണ്ടാംസ്ഥാനം പഴനിയിലെ വിദ്യാർഥിനിക്ക്. 10 മുതൽ 12 വയസ്സുവരെയുള്ള കുട്ടികളുടെ മത്സരത്തിൽ പഴനി പുഷ്പത്തൂർ ശ്രീവിദ്യാമന്ദിർ സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനി എ. തിത്വികയാണ് (11) രണ്ടാംസ്ഥാനം നേടിയത്. തിത്വികയുടെ ചിത്രം 'നാസ'യുടെ കലണ്ടറിൽ ഇടംപിടിച്ചിട്ടുണ്ട്.
2023 മാർച്ചിലെ പേജിലാണ് ഈ ചിത്രമുള്ളത്. 'ഞാൻ ബഹിരാകാശയാത്രികയായാൽ' എന്ന വിഷയത്തിലായിരുന്നു ചിത്രരചനാ മത്സരം. ഇതിൽ പങ്കെടുക്കാനായി ഇന്ത്യയിൽനിന്ന് 23,000 അപേക്ഷകൾ ലഭിച്ചിരുന്നു. ഇതിൽനിന്ന് ഒമ്പതുപേരെയാണ് തിരഞ്ഞെടുത്തത്. തിത്വികക്ക് രണ്ടാംസ്ഥാനം ലഭിച്ചത് 2022 ഡിസംബർ 16-ന് 'നാസ'യുടെ കമേഴ്സ്യൽ ക്രൂ പ്രോഗ്രാം മാനേജർ ഔദ്യോഗികമായി അറിയിച്ചിരുന്നു.
സ്കൂളിൽനടന്ന ചടങ്ങിൽ സ്കൂൾ കറസ്പോണ്ടന്റ് സ്വാമിനാഥൻ, ഡയറക്ടർ കാർത്തികേയൻ, പ്രിൻസിപ്പൽ വസന്തം എന്നിവർ തിത്വികയെ അനുമോദിച്ചു. തിത്വികയുടെ മാതാപിതാക്കളായ എസ്.പി. അരുൺകുമാറും എൻ. ഉമാദേവിയും പങ്കെടുത്തു. വിദ്യാമന്ദിർ സ്കൂളിലെ മൂന്നുകുട്ടികളുടെ ചിത്രങ്ങൾ മുമ്പ് 'നാസ'യുടെ കലണ്ടറിൽ ഇടംപിടിച്ചിരുന്നു.
Content Highlights: Palani student's artwork to feature in NASA calendar
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..