ഇസ്ലാമാബാദ്: പാകിസ്താനിലെ ജയിലില്‍ കഴിയുന്ന 27 മത്സ്യത്തൊഴിലാളികള്‍ അടക്കം 30 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചു. ആഗസ്ത് 14ന് പാകിസ്താന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ പോകുന്ന വേളയിലാണ് മോചനമെന്ന്  വിദേശകാര്യ മന്താലയം വ്യക്തമാക്കി. 

മനുഷ്യത്വപരമായ പ്രശ്‌നങ്ങളെ രാഷ്ട്രീയവത്ക്കരിക്കേണ്ടെന്നത് പാകിസ്താന്റെ നയമാണ്. ഇന്ത്യയും ഇതേ നിലപാടെടുക്കുമെന്ന പ്രതീക്ഷയിലാണെന്നും അവര്‍ വ്യക്തമാക്കി. പാകിസ്താന്റെ പരിധിയില്‍ അനധികൃത മീന്‍പിടുത്തം നടത്തിയതിനാണ് ഇവരെ ജയിലിലടച്ചത്. 

നേരത്തേ അറസ്റ്റ് ചെയ്ത ഇന്ത്യന്‍ മീന്‍പിടുത്തക്കാരെ കറാച്ചിയില്‍ നിന്നും ജയില്‍ മോചിതരാക്കിയിരുന്നു. ഇരു രാജ്യങ്ങളും സമുദ്രാതിര്‍ത്തി ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാറുണ്ട്. വളരെക്കാലമായിട്ടും ഇരു രാജ്യങ്ങളുടെയും സമുദ്രാതിര്‍ത്തികളുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പിലെത്തിയിട്ടില്ല.