ഗുരുദാസ്പൂര്‍: പാകിസ്താനില്‍നിന്ന് അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ചയാള്‍ അതിര്‍ത്തി രക്ഷാസേനയുടെ വെടിയേറ്റ് മരിച്ചു.

കഴിഞ്ഞ ദിവസം ഇന്ത്യാ നേപ്പാള്‍ അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നതിനിടെ ഹിസ്ബുള്‍ ഭീകരന്‍ വെടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് മറ്റൊരു നുഴഞ്ഞ്കയറ്റ ശ്രമം കൂടി സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തിയത്.

ഇന്ത്യന്‍ സൈനികനെ തട്ടിക്കൊണ്ട് പോയി മൃതദേഹം വികൃതമാക്കിയ സംഭവത്തിന് ശേഷം അതിര്‍ത്തി പ്രദേശങ്ങില്‍ ശക്തമായ പരിശോധനയാണ് സൈന്യം നടത്തിവരുന്നത്.