
പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP
ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ നിര്‍മിത വസ്തുവകകൾ ലക്ഷ്യമിടാന്‍ താലിബാനില്‍ ചേര്‍ന്ന പാകിസ്താനി പോരാളികളോട് പാക് ചാരസംഘടനയായ ഐ.എസ്.ഐ നിര്‍ദേശം നൽകിയതായി റിപ്പോർട്ട്. അഫ്ഗാനിസ്താനിലെ ഇന്ത്യൻ അടയാളങ്ങളെല്ലാം ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യന്‍ സര്‍ക്കാര്‍ അഫ്ഗാനിസ്താന്റെ പുനര്‍നിര്‍മാണത്തില്‍ മൂന്ന് ബില്യന്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്.ഡെലാറാമിനും സരഞ്ച് സല്‍മ ഡാമിനുമിടയിലെ 218 കിലോമീറ്റര്‍ റോഡിലടക്കം ഇന്ത്യ നിക്ഷേപം നടത്തിയിട്ടുണ്ട്. 2015-ല്‍ ഉദ്ഘാടനം ചെയ്ത പാര്‍ലമെന്റ് കെട്ടിടം അഫ്ഗാന് ജനതയ്ക്കുള്ള ഇന്ത്യന്‍ സംഭാവനയുടെ ഏറ്റവും വലിയ പ്രതീകമാണ്.
അഷ്റഫ് ഗനിയുടെ നേതൃത്വത്തിലുള്ള അഫ്ഗാനിസ്താന് സര്‍ക്കാരിനെതിരായ താലിബാന് ആക്രമണത്തെ പിന്തുണക്കുന്നതിനായി പതിനായിരത്തിലധികം പാക് പൗരന്മാര് അഫ്ഗാനില്‍ പ്രവേശിച്ചതായി കണക്കാക്കുന്നു. ഇന്ത്യന്‍ നിര്‍മിത സ്വത്തുക്കള്‍ ലക്ഷ്യമിടുന്നതിനും ഇന്ത്യന്‍ അടയാളങ്ങള്‍ നീക്കം ചെയ്യുന്നതിനും പ്രത്യക നിര്‍ദേശങ്ങളുമായിട്ടാണ് താലിബാന് വേണ്ടി പാകിസ്താന് ആളുകളെ അയച്ചിട്ടുള്ളതെന്ന് അഫ്ഗാന് സര്‍ക്കാര്‍ നിരീക്ഷക വൃത്തങ്ങള്‍ അറിയിച്ചു.
അഫ്ഗാനിസ്താന്റെ വിദ്യാഭ്യാസ മേഖലക്കും ഇന്ത്യ വളരെയധികം പിന്തുണ നല്‍കിയിട്ടുണ്ട്. ഇവിടെയുള്ള അധ്യാപകരേയും ജീവനക്കാരേയും പരിശീലിപ്പിക്കുന്നതില്‍ ഇന്ത്യ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അഫ്ഗാനിലെ പാകിസ്താന് പിന്തുണയുള്ള ഹഖാനി ശൃംഖലയുള്‍പ്പടെയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ വര്‍ഷങ്ങളായി ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ചുവരികയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..