പ്രതീകാത്മക ചിത്രം | Photo: PTI
അമൃത്സര്‍: പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ച് ഇന്ത്യയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച രണ്ട് പാകിസ്താന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ട് ബി.എസ്.എഫ്. വെള്ളിയാഴ്ച രാത്രി പഞ്ചാബിലെ അമൃത്സര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു പാകിസ്താന്റെ ആളില്ലാ വിമാനങ്ങള്‍ വെടിവെച്ചിട്ടത്.
അമൃത്സറിലെ ധരിവാള്‍ ഗ്രാമത്തില്‍വെച്ച് രാത്രി ഒന്‍പതു മണിയോടെയാണ് ബി.എസ്.എഫ്. ഡ്രോണ്‍ കണ്ടെത്തുന്നത്. ഡി.ജെ.ഐ. മാട്രൈസ് 300 ആര്‍.ടി.കെ. എന്ന ക്വാഡ്‌കോപ്റ്റര്‍ വിമാനമാണ് ആദ്യം വെടിവച്ചിട്ടത്. ആകാശത്ത് ചലിക്കാതെ നിലയുറപ്പിക്കാനാവുന്ന ഡ്രോണുകളാണ് ക്വാഡ്‌കോപ്റ്ററുകള്‍. ഇവയ്ക്ക് സാധാരാണ ഡ്രോണുകളെക്കാള്‍ മികച്ച വിവരശേഖരണങ്ങളും മറ്റും സാധ്യമാകും.
രണ്ടാമത്തെ ഡ്രോണ്‍ രത്തന്‍ ഖുര്‍ദ് ഗ്രാമത്തില്‍വെച്ച് തൊട്ടുപിന്നാലെത്തന്നെ കണ്ടെത്തി. നേരത്തെ കണ്ട അതേ ഇനത്തില്‍പ്പെട്ട ചെറുവിമാനം തന്നെയായിരുന്നു ഇതും. 9.30-ഓടെ ഇതും വെടിവച്ചിട്ടതായി ബി.എസ്.എഫ്. വ്യക്തമാക്കി. രണ്ടാമത് കണ്ടെത്തിയ ഡ്രോണില്‍ രണ്ടരക്കിലോ തൂക്കമുള്ള ഹെറോയിനെന്ന് സംശയിക്കുന്ന പദാര്‍ഥം കണ്ടെത്തി.
Content Highlights: pakistani drones shot down by bsf along international border in punjab
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..