അക്ബർ ചൗധരി, ശശി തരൂർ | Photo: Twitter Page
കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഇംഗ്ലീഷ് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. Sesquipedalian', 'Perspecacity', 'Gonzo തുടങ്ങിയ തരൂരിന്റെ സംഭാവനകളുടെ അര്‍ത്ഥം തേടി എല്ലാ ഡിക്ഷ്ണറികളും കയറിയിറങ്ങിയവരാണ് നമ്മളില്‍ പലരും.
ഇപ്പോഴിതാ എങ്ങനെ തരൂരിന്റെ ഇംഗ്ലീഷ് പഠിക്കാമെന്ന് ഹാസ്യത്മകമായി അവതരിപ്പിച്ച് വൈറലാവുകയാണ് പാകിസ്താനില്‍ നിന്നുള്ള കൊമേഡിയനായ അക്ബര്‍ ചൗധരി. ഓക്സ്ഫഡ് ഡിക്ഷ്ണറി കൊണ്ടുള്ള സ്മൂത്തിയും ഡിക്ഷ്ണറിയില് നിന്നുള്ള ചാര്‍ജുമാണ് അക്ബര്‍ ചൗധരിയുടെ ടിപ്പുകള്‍..!
രസകരമായി അവതരിപ്പിച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതിനോടകം വലിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. സാക്ഷാല്‍ ശശി തരൂര്‍ തന്നെ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. അടുത്ത വീഡിയോ ഇമ്രാന് ഖാനെ കുറിച്ച് ചെയ്യൂവെന്ന കുറിപ്പോടെയാണ് തരൂര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Content Highlights: Pakistani comedian pokes fun on Shashi Tharoor's english, Congress MP loves it
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..