Photo: Twitter@IndianCoastGuard
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് പാകിസ്താനി ബോട്ടില്‍ നിന്ന് 300 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കോസ്റ്റ് ഗാര്‍ഡാണ് ബോട്ട് പിടികൂടിയത്. 40 കിലോഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ആറ് തോക്കുകളും 120 വെടിയുണ്ടകളും പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന പത്ത് പേരെ പിടികൂടി.
തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ നിന്നും (എടിഎസ്) ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസംബര്‍ 25 ന് അര്‍ധരാത്രി കോസ്റ്റ് ഗാര്‍ഡിന്റെ പരിശോധന. ഡിസംബര്‍ 26 തിങ്കളാഴ്ച പുലര്‍ച്ചെയാണ് അല്‍ സൊഹേലി എന്ന് പേരുള്ള പാകിസ്താനി ബോട്ട് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാനൊരുങ്ങുന്നതായി കണ്ടത്.
.jpg?$p=3bbfda3&&q=0.8)
തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡ് ബോട്ടിനെ സമീപിക്കുകയും ചോദ്യം ചെയ്യാനൊരുങ്ങുകയും തുടങ്ങിയ ഉടനെ അവര്‍ കടന്നുകളയാനുള്ള ശ്രമം നടത്തി. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് വെടിയുതിര്‍ക്കുകയും പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു. ബോട്ടില്‍ കയറിയ കോസ്റ്റ് ഗാര്‍ഡ് അംഗങ്ങള്‍ നടത്തിയ തിരച്ചിലില്‍ ആയുധങ്ങളും വെടിയുണ്ടകളും കണ്ടെത്തി. ഒപ്പം 300 കോടിയോളം രൂപ വിലവരുന്ന 40 കിലോഗ്രാം മയക്കുമരുന്നും കണ്ടെടുത്തു. പിടിച്ചെടുത്ത ബോട്ട് ഗുജറാത്ത് ഓഖ തീരത്തെത്തിച്ചു.
കഴിഞ്ഞ 18 മാസത്തിനിടെ ഗുജറാത്തിലെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും എടിഎസും ചേര്‍ന്നുള്ള ഏഴാമത്തെ സംയുക്ത നടപടിയാണിത്. രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്നുകളും, ആയുധങ്ങളും, വെടിക്കോപ്പുകളുമെല്ലാം പിടിച്ചെടുത്തു. ഇക്കാലയളവില്‍ ആകെ 346 കിലോ ഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്. ഇതിന് ഏകദേശം 1930 കോടി രൂപ വിലവരും. ആകെ 44 പാകിസ്താനികളും ഇറാനില്‍ നിന്നുള്ള ഏഴ് പേരും പിടിയിലായി.
Content Highlights: Pakistani boat carrying arms, drugs seized 10 arrested, gujrat, coast guard
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..