ശ്രീനഗര്‍: ജമ്മു കശ്മീറിലെ പൂഞ്ച് സെക്ടറില്‍ നിയന്ത്രണരേഖയ്ക്കു സമീപം പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ലെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. പൂഞ്ച് സെക്ടറില്‍ കഴിഞ്ഞ മൂന്നുദിവസത്തിനിടെ ഇത് ഏഴാമത്തെ തവണയാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടാകുന്നത്.
2018ല്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് 2936 ഓളം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പതിനഞ്ചു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 2018ലെ പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ചുരുങ്ങിയത് 61പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 250ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
This is the 7th ceasefire violation by Pakistan in Poonch sector in the last three days. #JammuAndKashmir https://t.co/m9MOitqsji
— ANI (@ANI) January 10, 2019
content highlights: pakistan violates ceasefire in jammu kashmir